‌Manipur Violence: സംഘ‍ർഷം ഒഴിയാതെ മണിപ്പൂർ; ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാൽ താഴ്വരയിൽ കർഫ്യൂ

Manipur Violence Latest Update: ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ അക്രമ സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം നടപടിയിലേക്ക് ഭരണകൂടം കടന്നത്. കഴിഞ്ഞ ദിവസം സായുധ സംഘം തട്ടിക്കൊണ്ടുപോയ ആറ് പേരുടെ മൃതദേഹങ്ങൾ ജിരിബാമിൽ കണ്ടെത്തിയിരുന്നു.

‌Manipur Violence: സംഘ‍ർഷം ഒഴിയാതെ മണിപ്പൂർ; ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാൽ താഴ്വരയിൽ കർഫ്യൂ

സംഘർഷ ബാധിത പ്രദേശത്ത് നിന്നും (​Image Credits: PTI)

Updated On: 

17 Nov 2024 | 06:53 AM

ഇംഫാൽ: സംഘ‍ർഷം ഒഴിയാതെ മണിപ്പൂർ ‌(Manipur Violence) താഴ്വരകൾ. തുടരെയുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങളാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.

കൂടാതെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ അക്രമ സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം നടപടിയിലേക്ക് ഭരണകൂടം കടന്നത്. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർത്തതായും റിപ്പോർട്ടുണ്ട്. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സായുധ സംഘം തട്ടിക്കൊണ്ടുപോയ ആറ് പേരുടെ മൃതദേഹങ്ങൾ ജിരിബാമിൽ കണ്ടെത്തിയിരുന്നു.

മണിപ്പൂർ-അസം അതിർത്തിയോട് ചേർന്ന ജിരിബാം ജില്ലയിലെ ജിരിമുഖ് എന്ന വിദൂര ഗ്രാമത്തിലെ നദിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആറ് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെയാണ് സംസ്ഥാനത്ത് പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇംഫാൽ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ ജനക്കൂട്ടം നിരവധി എംഎൽഎമാരുടെ വസതികളിലേക്ക് ഇരച്ചുകയറുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു.

എംഎൽഎമാരുടെയും മന്ത്രിമാരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം പ്രശ്നം പരിഹാരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ‌കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‌ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ മരുമകനും നിയസഭാംഗവുമായ ആർ കെ ഇമോയുടെ വസതിക്ക് മുന്നിലും പ്രക്ഷോഭകർ തടിച്ചുകൂടി. സംഘർഷത്തിൽ സർക്കാർ മറുപടി പറയണമെന്നാണ് അവരുടെ ആവശ്യം. മൂന്ന് പേർ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്