Manmohan Singh : യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ മന്മോഹൻ സിംഗിന് അന്ത്യവിശ്രമം; സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

Manmohan Singhs Last Rites Performed With State Honors : യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന് ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവരൊക്കെ പങ്കെടുത്ത ചടങ്ങിൽ മൂത്ത മകളായ ദമൻ സിംഗാണ് ചിതയ്ക്ക് തീകൊളുത്തിയത്.

Manmohan Singh : യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ മന്മോഹൻ സിംഗിന് അന്ത്യവിശ്രമം; സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

മന്മോഹൻ സിംഗിൻ്റെ സംസ്കാരച്ചടങ്ങുകൾ

Published: 

28 Dec 2024 14:41 PM

മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന് അന്ത്യവിശ്രമം. യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. മൂത്ത മകളായ ദമൻ സിംഗാണ് ചിതയ്ക്ക് തീകൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദൗപതി മുർമ്മു തുടങ്ങി പ്രമുഖ നേതാക്കളൊക്കെ ചടങ്ങിൽ സംബന്ധിച്ചു. ഈ മാസം 25നാണ് മന്മോഹൻ സിംഗ്(Manmohan Singh) അന്തരിച്ചത്.

പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കുമൊപ്പം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, സ്പീക്കര്‍ ഓം ബിര്‍ല, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നദ്ദ തുടങ്ങിയ പ്രമുഖ നേതാക്കളൊക്കെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്, മൗറീഷ്യസ് വിദേശകാര്യമന്ത്രി ധനഞ്ജയ് രാംഫുള്‍ എന്നിവരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

ഔദ്യോഗിക വസതിയിൽ നിന്നും രാവിലെ എട്ട് മണിയോടെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചു. ഒന്നര മണിക്കൂറായിരുന്നു വിടെ പൊതുദർശനം നടത്തിയത്. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എംപി തുടങ്ങിയ നേതാക്കൾ കോൺഗ്രസ് ആസ്ഥാനത്തെത്തി ആദരാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മന്മോഹൻ സിംഗിൻ്റെ മൃതദേഹം നിഗംബോധ് ഘട്ടില്‍ എത്തിക്കുകയായിരുന്നു. 11 മണിയോടെയാണ് മൃതദേഹം എത്തിച്ചത്. തുറന്ന വാഹനത്തിൽ രാഹുൽ ഗാന്ധി വിലാപയാത്രയെ അനുഗമിച്ചു.

Also Read : Manmohan Singh Funeral: മൻമോഹൻ സിങിന് വിടചൊല്ലാൻ രാജ്യം; സംസ്കാര ചടങ്ങുകൾ സൈനിക ബഹുമതിയോടെ 11.45ന്

മന്മോഹൻ സിംഗിൻ്റെ നിര്യാണത്തെ തുടർന്ന് ജനുവരി ഒന്ന് വരെ രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഈ മാസം 25നാണ് മുൻ പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് മരണപ്പെട്ടത്. 92 വയസായിരുന്നു. അമേരിക്കയിൽ നിന്ന് മകൾ എത്താൻ വേണ്ടിയാണ് സംസ്കാരം 28ലേക്ക് നീട്ടിയത്. രാത്രി 9.51ന് ഡൽഹി എയിംസില്‍ വച്ചാണ് മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേ ദിവസം തന്നെ മരണം സ്ഥിരീകരിച്ചു.

മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ അനുശോചിച്ച് കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഉൾപ്പെടയാണ് റദ്ദാക്കിയത്. 2025 ജനുവരി മൂന്നിന് മാത്രമേ ഇനി പാർട്ടി പരിപാടികൾ പുനരാരംഭിക്കൂ. പിവി നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് 2004 മുതൽ 2014 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു.

 

Related Stories
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം