Bhiwandi Fire Accident: ഭിവണ്ടിയിൽ ഡൈയിംഗ് യൂണിറ്റിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
Bhiwandi Dyeing Company Fire Accident: സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ഫാക്ടറി ഉടമ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.
മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ഡൈയിംഗ് യൂണിറ്റിൽ വൻ തീപിടിത്തം. സരാവലി ഗ്രാമത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മംഗൾ മൂർത്തി ഡൈയിംഗ് യൂണിറ്റിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. തീ അണയ്ക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിശേഷമാണ് സംഭവം. ആദ്യം വലിയ പൊട്ടിത്തെറി ശബ്ദമാണ് കേട്ടത്. പിന്നാലെ ഇരുനില കെട്ടിടമാകെ തീ പടർന്നു പിടിക്കുകയായിരുന്നു.
അതേസമയം സംഭവം നടക്കുന്നത് രാവിലെ ആയതിനാൽ ജീവനക്കാർ ആരും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ വലിയ അപകടമാണ് ഒഴിവായത്. ആളപായമില്ലെന്നാമ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ ഭിവണ്ടി, കല്യാൺ, ഉല്ലാസ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Also Read: ഉറുമ്പിനെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു…. ആത്മഹത്യാ കുറിപ്പ് ഇങ്ങനെ
ഉച്ചയ്ക്ക് ശേഷവും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസും അഗ്നിശമന സേനയും സ്ഥലത്തുണ്ട്. ജനവാസം കുറഞ്ഞ സ്ഥലമായതിനാൽ വലിയ ആശ്വാസമാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ഫാക്ടറി ഉടമ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ
#WATCH | Maharashtra: A massive fire breaks out at a dyeing company in Saravali MIDC area of Bhiwandi. Fire tenders present at the spot and firefighting oeprations are underway. No injuries or casualties have been reported so far. pic.twitter.com/U2uUif3Ycj
— ANI (@ANI) November 7, 2025