AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: വീട്ടുമുറ്റത്തിരുന്നയാളെ കടുവ ആക്രമിക്കുന്നു, പിന്നാലെ വലിച്ചിഴച്ച് കാട്ടിലേക്ക്; വാസ്തവം എന്ത്?

Chandrapur Tiger Attack Video: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബ്രഹ്മപുരിയിലുള്ള ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ് സംഭവം നടന്നതെന്നാണ് ഈ വീഡിയോ അവകാശപ്പെടുന്നത്. ഒരു സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞപോലുള്ള വീഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Viral News: വീട്ടുമുറ്റത്തിരുന്നയാളെ കടുവ ആക്രമിക്കുന്നു, പിന്നാലെ വലിച്ചിഴച്ച് കാട്ടിലേക്ക്; വാസ്തവം എന്ത്?
Tiger Attack VideoImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 07 Nov 2025 17:50 PM

കസേരയിൽ മുറ്റത്തിരുന്നയാളെ മുന്നിലുള്ള കാട്ടിൽ നിന്നോടിയെത്തുന്ന കടുവ ആക്രമിക്കുന്നതിന്റെയും ഇയാളെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിൻ്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബ്രഹ്മപുരിയിലുള്ള ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ് സംഭവം നടന്നതെന്നാണ് ഈ വീഡിയോ അവകാശപ്പെടുന്നത്. ഒരു സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞപോലുള്ള വീഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

വീഡിയോയിൽ “31/10/2025” എന്ന തീയതിയും “6:42” സമയവും കാണിക്കുന്നുണ്ട്. എന്നാൽ ഇത് യഥാർത്ഥത്തിൽ നടന്നതാണോ എന്നതാണ് പലരിൽ നിന്നും ഉയരുന്ന ചോദ്യം. കാടിനോട് ചേർന്നുള്ള സ്ഥലത്താണ് ഇയാൾ ഇരിക്കുന്നത്. പെട്ടെന്നാണ് കാട്ടിൽ നിന്ന് കടവ ഇയാൾക്ക് നേരെ പാഞ്ഞടുക്കുന്നതും ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും. 58,000-ത്തിലധികം പേരാണ് വൈറലായ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. എന്നാൽ കമൻ്റുകളിലാകെ ഇത് എഐ വീഡിയോയാണെന്നാണ് ആളുകൾ പറയുന്നത്.

Also Read: ഉറുമ്പിനെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു…. ആത്മഹത്യാ കുറിപ്പ് ഇങ്ങനെ

ഇത്തരത്തിൽ എഐ സൃഷ്ടിച്ച നിരവധി വ്യാജ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നാണ് ആളുകൾ പറയുന്നത്. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ ചന്ദ്രപൂർ ജില്ലാ അധികൃതർ രം​ഗത്തെത്തി. ഇത്തരമൊരു സംഭവം ഇവിടെ നടന്നിട്ടില്ലെന്നും ഇത് വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.

ഈ വീഡിയോ ഒരുപക്ഷേ എഐ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കടുവകളുടെ സാനിധ്യമുള്ള പ്രദേശങ്ങളിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

തഡോബ-അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ചന്ദ്രപൂർ മേഖലയിൽ കടുവകളെ കാണുന്നത് സാധാരണമാണ്. പലപ്പോഴായി ചില ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രദേശവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതരുടെ ഭാ​ഗത്തുനിന്നുള്ള വാദം തെളിയിക്കുന്നത്.