AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sivasri Skandaprasad: ഗായിക, ശോഭനയുടെ ‘അപര’; ആരാണ് തേജസ്വി സൂര്യയുടെ ഭാര്യ ശിവശ്രീ സ്കന്ദപ്രസാദ്?

MP Tejasvi Surya's Wife Sivasri Skandaprasad: ചെന്നൈ സ്വദേശിനിയായ ശിവശ്രീ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സോഷ്യൽ മീഡിയയിൽ പ്രശസ്തയായത് ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ട് തന്നെയാണ്.

Sivasri Skandaprasad: ഗായിക, ശോഭനയുടെ ‘അപര’; ആരാണ് തേജസ്വി സൂര്യയുടെ ഭാര്യ ശിവശ്രീ സ്കന്ദപ്രസാദ്?
തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹവേളയിൽ, ശിവശ്രീ കച്ചേരിക്കിടെ.Image Credit source: social media
sarika-kp
Sarika KP | Published: 07 Mar 2025 10:44 AM

കഴിഞ്ഞ ദിവസമായിരുന്നു കർണാടകയിലെ ബിജെപിയുടെ യുവ നേതാവും ബെം​ഗളൂരി സൗത്തിൽനിന്നുള്ള എംപിയുമായ തേജസ്വി സൂര്യ വിവാഹിതനായത്. ഗായിക ശിവശ്രീ സ്കന്ദപ്രസാദാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിനു പിന്നാലെ വധു ശിവശ്രീയാണ് വാർത്തകളിൽ നിറയുന്നത്. ഇതിനു പ്രധാനകാരണം ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യമാണ്. ചെന്നൈ സ്വദേശിനിയായ ശിവശ്രീ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സോഷ്യൽ മീഡിയയിൽ പ്രശസ്തയായത് ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ട് തന്നെയാണ്.

Also Read:14.8 കിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം; നടി രന്യ റാവു അറസ്റ്റിൽ

1996 ആ​ഗസ്റ്റ് ഒന്നിന് ചെന്നൈയിലാണ് ശിവശ്രീയുടെ ജനനം. പ്രശസ്‍ത മൃദംഗവാദകൻ സീർക്കഴി ജെ. സ്കന്ദപ്രസാദിന്റെ മകളാണ് ശിവശ്രീ. അച്ഛൻെ പാത പിന്തുടർന്ന മകൾ കുട്ടിക്കാലത്തു തന്നെ സംഗീത്തിലും നൃത്തത്തിലും മികവ് കാട്ടിയിരുന്നു. പിന്നീട് എ.എസ്.മുരളിയുടെ ശിഷ്യത്വത്തിൽ സംഗീതപഠനം തുടർന്നു. കലൈമാമണി കൃഷ്ണകുമാരി നരേന്ദ്രൻ, ആചാര്യചൂഡാമണി ഗുരു റോജാ കണ്ണൻ എന്നിവരുടെ കീഴിലായിരുന്നു ഭരതനാട്യ പഠനം. മദ്രാസ് സർവകലാശാലയിൽനിന് ഭരതനാട്യത്തിൽ എംഎ നേടിയിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി കച്ചേരികൾ ശിവശ്രീ അവതരിപ്പിച്ചിട്ടുണ്ട്. 2014 ൽ‌ ശിവശ്രീ ഒരുക്കിയ കവർ വേർ‌ഷൻ ശ്രദ്ധയിൽപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. ​ഗായികയും നർത്തകിയും എന്നതിലുപരി സാമൂഹിക പ്രവർത്തനരംഗത്തും സജീവമാണ് ശിവശ്രീ. ചെറുപ്പക്കാരിലെ കലാവാസനയെ കണ്ടുപിടിച്ച് പ്രോൽസാഹിപ്പിക്കാൻ വേണ്ടി ആരംഭിച്ച ആഹുതി എന്ന സംഘടനയുടെ സ്ഥാപകയും ഡയറക്ടറുമാണ് ശിവശ്രീ.