Ranya Rao: 14.8 കിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം; നടി രന്യ റാവു അറസ്റ്റിൽ
Actress Ranya Rao Arrested: ബെംഗളൂരു വിമാനത്താവളത്തിൽ 14.8 കിലോ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിൽ. കർണാടകയിലെ ഡിജിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ്റെ മകളാണ് രന്യ റാവു.

15 കിലോയോളം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം നടത്തിയ കന്നഡ നടി രന്യ റാവു അറസ്റ്റിൽ. ദുബായിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് ബെംഗളൂരു കെമ്പഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. സ്വർണാഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണക്കടത്തിന് ശ്രമിച്ചത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ്റെ മകളാണ് രന്യ റാവു എന്നാണ് വിവരം.
കഴിഞ്ഞ 15 ദിവസത്തിനിടെ നാല് തവണയാണ് ഇവർ ദുബായ് യാത്ര നടത്തിയത്. അവസാനം നടത്തിയ യാത്രയ്ക്ക് ശേഷം തിരികെവന്നപ്പോൾ പിടിവീഴുകയായിരുന്നു. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെയടക്കം പിന്തുണ ലഭിച്ചിരുന്നോ എന്നും കള്ളക്കടത്തിനാണെന്നറിയാതെ ആരെയെങ്കിലും സഹായിച്ചതാണോ എന്നുമുള്ള സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. രണ്ട് തരത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിൽ വച്ച് താൻ ഡിജിപിയുടെ മകളാണെന്ന് രന്യ റാവു അവകാശപ്പെടുകയും വീട്ടിലെത്തിക്കാൻ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരോട് ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നടിയും മോഡലുമായ രന്യ റാവു 1991ലാണ് ജനിച്ചത്. കിച്ച സുദീപ് സംവിധായകനും നായകനുമായ മാണിക്യ എന്ന കന്നഡ സിനിമയിലൂടെയാണ് രന്യ റാവുവിൻ്റെ അഭിനയ കരിയർ ആരംഭിക്കുന്നത്. 2024 ഏപ്രിലിൽ റിലീസായ സിനിമയിൽ കിച്ച സുദീപിനൊപ്പം വരലക്ഷ്മി ശരത് കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ സ്വഭാവറോളിലാണ് രന്യ റാവു എത്തിയത്. 2016ൽ രന്യ റാവുവിൻ്റെ രണ്ടാമത്തെ സിനിമ റിലീസായി. വാഗ എന്ന പേരിൽ വിക്രം പ്രഭുവിനെ നായകനാക്കി ജിഎൻആർ കുമാരവേലൻ അണിയിച്ചൊരുക്കിയ ഈ തമിഴ് സിനിമയിലാണ് രന്യ റാവു ആദ്യമായി നായികയാവുന്നത്. 2017ൽ ഗണേഷ് നായകനായി മഞ്ജു സ്വരാജ് സംവിധാനം ചെയ്ത പടാകി എന്ന കന്നഡ സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയെകൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിനെ ആൺ സുഹൃത്തായ സച്ചിൻ കൊലപ്പെടുത്തിയെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ഹിമാനിയുടെ വീട്ടിൽ വച്ച് ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചായിരുന്നു കൊലപാതകം. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.