Menstruating Student: ആർത്തവമുള്ള വിദ്യാർഥിനിയെ പരീക്ഷ എഴുതിപ്പിച്ചത് ക്ലാസ് മുറിക്ക് പുറത്ത്; പ്രിൻസിപ്പലിന് സസ്പെൻഷൻ

Menstruating Student: നിയമനടപടിയുമായി മുന്നോട് പോകാനാണ് വിദ്യാ‍ർഥിനിയുടെ കുടുംബത്തിന്റെ തീരുമാനം. പെൺകുട്ടിയെ ഒറ്റയ്ക്കിരുത്തി പരീക്ഷ എഴുതിപ്പിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

Menstruating Student: ആർത്തവമുള്ള വിദ്യാർഥിനിയെ പരീക്ഷ എഴുതിപ്പിച്ചത് ക്ലാസ് മുറിക്ക് പുറത്ത്; പ്രിൻസിപ്പലിന് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം

Updated On: 

10 Apr 2025 19:10 PM

തമിഴ്നാട്: ആർത്തവമുള്ള പെൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാ‍ർഥിനിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു.

കോയമ്പത്തൂർ സെൻ​ഗുട്ടയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ആർത്തവമായതിനാൽ പ്രിൻസിപ്പൽ തന്നെ നിർബന്ധിച്ച് ക്ലാസിന് പുറത്താക്കിയതായി പെൺകുട്ടി പറഞ്ഞു. വിദ്യാർഥിനിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്.

ALSO READ: തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു? ചോദ്യം ചെയ്യാൻ എൻഐഎ, കനത്ത സുരക്ഷയിൽ ഡൽഹി

സംഭവത്തിൽ പൊള്ളാച്ചി എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. നിയമനടപടിയുമായി മുന്നോട് പോകാനാണ് വിദ്യാ‍ർഥിനിയുടെ കുടുംബത്തിന്റെ തീരുമാനം. അതേസമയം പെൺകുട്ടിയെ ഒറ്റയ്ക്കിരുത്തി പരീക്ഷ എഴുതിപ്പിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

ജനുവരിയിൽ ഉത്തർപ്രദേശിലെയും സമാന രീതിയിൽ സംഭവമുണ്ടായി. പരീക്ഷയ്ക്കിടെ സാനിറ്ററി നാപ്കിൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ഒരു മണിക്കൂർ ക്ലാസ് മുറിക്ക് പുറത്ത് നിർത്തിയതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ വനിത ക്ഷേമ വകുപ്പ്, സംസ്ഥാന വനിതാ കമ്മീഷൻ, ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ സ്കൂൾ ഇൻസ്പെക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം