Merchant Navy Officer Murder: ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ മടങ്ങിയെത്തി; നേവി ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യയും കാമുകനും

Merchant Navy Officer Murder: നേവി ഉദ്യോ​ഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. മീററ്റ് ബ്രഹ്മപുരി സ്വദേശി സൗരഭ് രജ്പുതാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങൾ വെട്ടി നുറുക്കി സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ അടച്ചുവയ്ക്കുകയായിരുന്നു.

Merchant Navy Officer Murder: ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ മടങ്ങിയെത്തി; നേവി ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യയും കാമുകനും

Saurabh Rajput, Muskan Rastogi

Published: 

19 Mar 2025 | 11:49 AM

മീററ്റ്: ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ നേവി ഉദ്യോ​ഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. മീററ്റ് ബ്രഹ്മപുരി സ്വദേശി സൗരഭ് രജ്പുതാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങൾ വെട്ടി നുറുക്കി സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ അടച്ചുവയ്ക്കുകയായിരുന്നു.

മാർച്ച് നാലിനാണ് സംഭവം. കൊല്ലപ്പെട്ട സൗരഭ് ലണ്ടനിൽ ജോലി ചെയ്യുകയാണ്. കൊലപാതകം നടന്ന് 15 ദിവസങ്ങൾക്ക് ശേഷം ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹത്തിന്റെ അപ്പാർട്മെന്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സൗരഭിന്റെ ഭാര്യ മുസ്കാൻ റസ്തോ​ഗി, കാമുകൻ സാഹിൽ ശുക്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേവി ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നതായി കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

2016ലാണ് മുസ്കാനും സൗരഭും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. വാടക അപാർട്മെന്റിലാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ടായിരുന്നു. ലണ്ടനിൽ ജോലി ചെയ്തിരുന്ന സൗരഭ് മുസ്കാന്റെ പിറന്നാൾ ആഘോഷിക്കാനാണ് ഇന്ത്യയിലെത്തിയത്.  കൊല നടത്തിയ ശേഷം മൃതദേഹം ഒന്നിലധികം കഷണങ്ങളായി മുറിച്ച് സിമന്റ് നിറച്ച വാട്ടർ ഡ്രമ്മിനുള്ളിൽ അടച്ച വയ്ക്കുകയായിരുന്നു. മൃതദേഹം പെട്ടെന്ന് അഴുകാൻ വേണ്ടിയാകാം ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: സുനിതയുടെ തിരിച്ചുവരവ് ആഘോഷിച്ച് ജുലാസന്‍ ഗ്രാമം, രാജ്യത്തേക്ക് ക്ഷണിച്ച് മോദി; ആ ഇന്ത്യന്‍ ബന്ധം ഇങ്ങനെ

പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. കൊലപാതകത്തിന് ശേഷം ഇരുവരും വിനോദ യാത്ര പോയതായി പൊലീസ് പറഞ്ഞു. അതേസമയം, സൗരഭ് ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ മുസ്കാൻ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സൗരഭിന്റെ ഫോൺ മുസ്കന്റെ കൈവശമുണ്ടായിരുന്നെന്നും സംശയം തോന്നാതിരിക്കാൻ കുടുംബാംഗങ്ങൾക്ക് സന്ദേശം അയച്ചിരുന്നതായും റിപ്പോർട്ടുണ്ട്. സൗരഭിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തപ്പോഴാണ് കുറ്റകൃത്യം പുറത്തറിയുന്നത്.

റീൽ ചിത്രീകരണം കയ്യിൽ നിന്ന് പോയി; കർണാടകയിൽ രണ്ട് പേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണത്തെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. കർണാടകയിലെ കൽബുർഗിയിലാണ് സംഭവം. സിനിമയിലെ ഒരു കൊലപാതക രംഗം റീലാക്കി ചിത്രീകരിച്ചത് ആളുകളിൽ ഭയപ്പാടുണ്ടാക്കിയതിനെ തുടർന്നാണ് അറസ്റ്റ്.

കൽബുർഗിയിലെ ഹംനബാദ് റിങ് റോഡിലാണ് സൈബണ്ണ, സച്ചിൻ എന്ന രണ്ട് യുവാക്കൾ ചേർന്ന് റീൽസ് ചിത്രീകരണം നടത്തിയത്. മൂർച്ചയുള്ള ആയുധവും രക്തത്തോട് സാദൃശ്യമുള്ള ദ്രാവകവും ഉപയോഗിച്ചായിരുന്നു യുവാക്കൾ കൊലപാതക രംഗത്തിൻ്റെ റീൽ ചിത്രീകരിച്ചത്. ഒരാൾ മറ്റൊരാളെ ആയുധം കൊണ്ട് വെട്ടുന്നതും അയാൾ രക്തം വാർന്ന് റോഡിൽ കിടക്കുന്നതുമായിരുന്നു രംഗം. എന്നാൽ ഈ ചിത്രീകരണം ആളുകളിൽ ഭയപ്പാടുണ്ടാക്കി. നടക്കുന്നത് ശരിക്കും കൊലപാതകമെന്നായിരുന്നു ആളുകളുടെ ധാരണ. പിന്നാലെ യുവാക്കളെ അറസറ്റ് ചെയ്യുകയായിരുന്നു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ