MK Stalin: ഉടൻ തന്നെ TVK സർക്കാരിനെ താഴെ ഇറക്കണം, നിലനിൽക്കുന്നത് DMK സഖ്യകക്ഷികളുടെ പിന്തുണയിൽ ; ആഹ്വാനവുമായി സ്റ്റാലിൻ

MK Stalin called for brought down TVK government:ടിവികെയെ പിന്തുണയ്ക്കുന്നതിനു മുമ്പ് അവർ തങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു എന്നും തീരുമാനമെടുക്കാൻ ജനാധിപത്യപരമായ അവകാശം ഉണ്ടെന്നാണ് താൻ അവരോട് പറഞ്ഞത് എന്നും സ്റ്റാലിൻ വ്യക്തമാക്കി. അതിന് തമിഴ്നാട്ടിൽ ഗവർണർ ഭരണം തടയുക എന്നതായിരുന്നു തന്റെ ലക്ഷ്യം ഗവർണർ വഴി ബിജെപിക്ക് സംസ്ഥാനം...........

MK Stalin: ഉടൻ തന്നെ TVK സർക്കാരിനെ താഴെ ഇറക്കണം, നിലനിൽക്കുന്നത് DMK സഖ്യകക്ഷികളുടെ പിന്തുണയിൽ ; ആഹ്വാനവുമായി സ്റ്റാലിൻ

Vijay With Mk Stalin

Published: 

07 Jun 2026 | 04:48 PM

ചെന്നൈ: മുഖ്യമന്ത്രി ജോസഫ് സി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്ടി കഴകം(TVK) സർക്കാരിനെ ഉടനെ താഴെ ഇറക്കണം എന്ന് ആഹ്വാനം ചെയ്ത് ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ. തന്റെ പാർട്ടിയുടെ തന്നെ ഈ ഭരണം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ എടുത്തു. നിരവധി എഐഡിഎംകെ നേതാക്കൾ ഡിഎംകെയിൽ ചേർന്ന പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് സ്റ്റാലിൻ സംസാരിച്ചത്.

സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം

ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾ നേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഇപ്പോൾ ഭരണം നടത്തുന്നത് എന്നും അതുകൊണ്ടുതന്നെ സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്നുമാണ് ഡിഎംകെ ആഹ്വാനം ചെയ്തത്. ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണ കൊണ്ടാണ് ടിവികെ സർക്കാർ നിലനിൽക്കുന്നത് തന്നെ ഡിഎംകെ അധികാരത്തിൽ എത്തണമെന്ന് ആഗ്രഹിച്ച പാർട്ടികൾ ആണ് അവർ.

ALSO READ:തമിഴ്നാട്ടിൽ അണ്ണാമലൈ തരംഗം; ‘വി ദ് ലീഡേഴ്സ്’-ലേക്ക് ഒഴുകുന്നത് ലക്ഷക്കണക്കിന് അനുയായികൾ

ജനാധിപത്യപരമായ അവകാശം ഉണ്ടെന്നാണ് താൻ അവരോട് പറഞ്ഞത്

ടിവികെയെ പിന്തുണയ്ക്കുന്നതിനു മുമ്പ് അവർ തങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു എന്നും തീരുമാനമെടുക്കാൻ ജനാധിപത്യപരമായ അവകാശം ഉണ്ടെന്നാണ് താൻ അവരോട് പറഞ്ഞത് എന്നും സ്റ്റാലിൻ വ്യക്തമാക്കി. അതിന് തമിഴ്നാട്ടിൽ ഗവർണർ ഭരണം തടയുക എന്നതായിരുന്നു തന്റെ ലക്ഷ്യം ഗവർണർ വഴി ബിജെപിക്ക് സംസ്ഥാനം ഭരിക്കാൻ ഇടവരത്തിരുതെന്ന് കരുതിയാണ് താൻ വിട്ടുവീഴ്ച ചെയ്തത്. എന്നാൽ ഉടനെ തന്നെ ടിവികെ സർക്കാരിനെ താഴെ ഇറക്കണം എന്നാണ് ഇപ്പോൾ സ്റ്റാലിന്റെ നിലപാട്.

നമ്മുടെ മുൻ സഖ്യകക്ഷികളുടെ കാരുണ്യത്താലാണ് ഭരിക്കുന്നത്

ഡിഎംകെ വർഷങ്ങളായി വിജയവും പരാജയം ഒരേപോലെ തന്നെ ഏറ്റുവാങ്ങിയിട്ടുണ്ട് പ്രവർത്തകർ ജയപരാജയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നും സ്റ്റാലിൻ പ്രതികരിച്ചു. ഇപ്പോഴത്തെ സർക്കാർ നമ്മുടെ മുൻ സഖ്യകക്ഷികളുടെ കാരുണ്യത്താലാണ് ഭരിക്കുന്നത്. തമിഴ്നാട്ടിൽ രാഷ്ട്രീയ അനശ്ചിതത്വം ആഗ്രഹിക്കാത്തതിനാൽ ആണ് സർക്കാരിന് സ്ഥിരപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ഡിഎംകെ വിട്ടുനിന്നതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി എന്നും പറഞ്ഞു ടിവി സർക്കാരിനെ അവസാനിപ്പിക്കുന്നതിന് വേണ്ടി പാർട്ടി കേഡർമാരോട് പ്രവർത്തിക്കുവാനാണ് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ENGLISH SUMMARY

DMK President MK Stalin has called for the immediate ouster of the Tamil Vetti Kazhagam (TVK) government led by Chief Minister Joseph C Vijay. He vowed to end his party’s rule. Stalin was addressing party workers at an event where several AIADMK leaders joined the DMK.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ നിര്‍മാണം ഇനിയും വൈകും; കരാര്‍ റദ്ദാക്കി
ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുമോ? നിര്‍ണായക ചര്‍ച്ച
Child Kidnapping : ചോക്ലേറ്റ് നൽകി ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പൊക്കി
ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
Satya Niketan Building Accident : കെട്ടിട ഉടമയും, മകനും ഭാര്യയും അറസ്റ്റിൽ; ഏഴു പേരുടെ മരണത്തിൽ നടപടി
എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അ‌റിയിച്ച് സുരേഷ് ഗോപി
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്