MK Stalin: ‘തമിഴ്‌നാടിനെ അപമാനിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം’; മോദിയോട് സ്റ്റാലിന്‍

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില് ശത്രുതയുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിച്ചേ മതിയാകുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

MK Stalin: തമിഴ്‌നാടിനെ അപമാനിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം; മോദിയോട് സ്റ്റാലിന്‍

MK Stalin Photo: PTI

Updated On: 

22 May 2024 13:48 PM

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തമിഴ്‌നാട് വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഒഡിഷയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി തമിഴ്‌നാട് വിരുദ്ധ പരാമര്‍ശം നടത്തിയത്.

ക്ഷേത്രത്തിന്‌റെ അകത്തെ അറയുടെ കാണാതായ താക്കോള്‍ തമിഴ്‌നാട്ടിലെക്ക് കൊണ്ടുപോയിരിക്കുമെന്നാണ് മോദി ആരോപിച്ചത്. എന്നാല്‍ മോദി നടത്തിയ ഈ ആരോപണം ദശലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ജഗന്നാഥനും തമിഴനാട്ടിലെ ജനങ്ങള്‍ക്ക് ദൈവത്തോടുള്ള ഭക്തിക്കും ഒഡിഷയുമായുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തിനും അപമാനമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഒഡിഷക്കും തമിഴ്‌നാടിനും ഇടയില്‍ ശത്രുതയുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ മോദിയുടെ പരാമര്‍ശമെന്നും സ്റ്റാലിന്‍ ചോദിച്ചു. മാത്രമല്ല, ബിജെഡി ഭരണത്തില്‍ ക്ഷേത്രം സുരക്ഷിതമല്ലെന്ന മോദിയുടെ വാദവും ആറുവര്‍ഷമായി കാണാതായ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി എന്ന പരാമര്‍ശേേത്തയും സ്റ്റാലിന്‍ വിമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില് ശത്രുതയുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിച്ചേ മതിയാകുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തെ ഉത്തര്‍പ്രദേശില്‍ മോദി നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ചിട്ടും പ്രധാനമന്ത്രി തമിഴ്‌നാടിവെ അപകിര്‍ത്തിപ്പെടുത്തുന്നത് തുടരുകയാണ്.

തമിഴ്‌നാട് സന്ദരിശിക്കുമ്പോള്‍ പ്രധാനമന്ത്രി തമിഴിനെയും അവിടുത്തെ ജനങ്ങളുടെ ബുദ്ധിയെയും മോദി പുകഴ്ത്തും. എന്നിട്ട് മറ്റുള്ളയിടങ്ങളില്‍ തമിഴരെ കള്ളന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിനെയും തമിഴ് ജനതേയയും ഇകഴ്ത്തുന്നത് അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ താക്കോല്‍ കാണാതായ സംഭവത്തില്‍ ബിജു ജനതാദളിനെതിരെയാണ് മോദി രംഗത്തെത്തിയിരിക്കുന്നത്. പുരി ക്ഷേത്രം ബിജെഡിക്ക് കീഴില്‍ ഒരിക്കലും സുരക്ഷിതമല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷയിലെ റാലിയില്‍ ആരോപിച്ചത്. ഇത്രയും അറിവുണ്ടെങ്കില്‍ പ്രധാനമന്ത്രി ഇക്കാര്യം അന്വേഷിക്കണമെന്ന് ബിജെഡി.

ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ അണിയിക്കാനുള്ള ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് രത്‌ന ഭണ്ഡാരം. വിശ്വാസികള്‍ക്ക് ഏറെ പരിപാവനമായി കാണുന്ന ഇടം. 1985 ജൂലൈ 14നാണ് രത്‌നഭണ്ഡാരം അവസാനമായി തുറന്നത്. 2018ല്‍ ഭണ്ഡാരം തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ഈ സമയത്താണ് രത്‌നഭണ്ഡാരം തുറക്കാനുള്ള താക്കോല്‍ കാണാനില്ലെന്ന വിവരം പുറത്തുവന്നത്.

താക്കോല്‍ തമിഴ്‌നാട്ടിലേക്ക് പോയിരിക്കാമെന്ന ആരോപണത്തിലൂടെ മോദി ലക്ഷ്യമിടുന്നത് നവീന്‍ പട്‌നായികിന്റെ വിശ്വസ്തന്‍ വി കെ പാണ്ഡ്യനെയാണ്. താക്കോല്‍ കാണാതായതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ നവീന്‍ പട്‌നായിക് സര്‍ക്കാര്‍ ഇതിന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതും മോദി റാലിയില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ