AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monkey Snatches Devotee’s Purse: ക്ഷേത്രത്തിലെത്തിയ ഭക്തൻ്റെ 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചു; തട്ടിയെടുത്തത് കുരങ്ങ്

Monkey Snatches Devotee’s Purse At Vrindavan: ഉത്തർപ്രദേശിലെ വൃന്ദാവനിലെ പ്രശസ്തമായ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. അലിഗഢ് സ്വദേശിയായ അഭിഷേക് അഗർവാൾ കുടുംബത്തോടൊപ്പം വൃന്ദാവനത്തിലെത്തി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു കുരങ്ങൻ്റെ മോഷണം.

Monkey Snatches Devotee’s Purse: ക്ഷേത്രത്തിലെത്തിയ ഭക്തൻ്റെ 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചു; തട്ടിയെടുത്തത് കുരങ്ങ്
Monkey Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 07 Jun 2025 15:34 PM

വികൃതി കാണിക്കാൻ മൃ​ഗങ്ങളിൽ കേമൻ കുരങ്ങന്മാരാണ്. ചിലപ്പോൾ അവയുടെ വികൃതികൾക്ക് വലിയ വില നൽകേണ്ടി വരാറുമുണ്ട്. അത്തരത്തിൽ ഒരു ഭക്തൻ്റെ 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കുരങ്ങൻ്റെ വിചിത്രമായ കഥയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഉത്തർപ്രദേശിലെ വൃന്ദാവനിലെ പ്രശസ്തമായ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. അലിഗഢ് സ്വദേശിയായ അഭിഷേക് അഗർവാൾ കുടുംബത്തോടൊപ്പം വൃന്ദാവനത്തിലെത്തി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു കുരങ്ങൻ്റെ മോഷണം.

അദ്ദേഹത്തിൻ്റെ ഭാര്യയുടെ കൈയ്യിലുരുന്ന പഴ്‌സാണ് ഒരു കുരങ്ങൻ തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. എന്നാൽ ഇത്രയും വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷണപോയതിനാൽ കുരങ്ങന്റെ കയ്യിൽ നിന്ന് പഴ്‌സ് തിരിച്ചെടുക്കാൻ നാട്ടുകാർ പല വിധത്തിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്ന് പഴ്‌സ് കണ്ടെത്തി. തിരികെ കിട്ടിയ പഴ്സിൽ നിന്ന് ആഭരണങ്ങൾ ഒന്നും തന്നെ നഷ്ടമായിരുന്നില്ല.

വൃന്ദാവനത്തിൽ കുരങ്ങുകളുടെ ശല്യം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഈ വർഷം മാർച്ചിൽ ഒരു കുരങ്ങൻ ഭക്തനിൽ നിന്ന് എസ് 25 അൾട്ര തട്ടിയെടുത്തത് വലിയ വാർത്തയായിരുന്നു. ഒടുവിൽ മാമ്പഴത്തിൻ്റെ ജ്യൂസ് നൽകിയാണ് ഫോൺ തിരികെ വാങ്ങിയത്. രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ ചർച്ചകളാണ് ഉടലെടുത്തത്. ബാൽക്കണിയിൽ ഇരുക്കുന്ന കുരങ്ങൻ്റെ കൈയ്യിലെ സ്മാർട്ട്‌ഫോണും താഴെ നിന്ന മൂന്ന് പേർ അത് തിരിച്ചുമേടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.