MTC Conductor: ഓടുന്ന ബസില്‍ കണ്ടക്ടറെ യാത്രക്കാരന്‍ അടിച്ചുകൊന്നു

Passenger Killed MTC Bus Conductor: എംകെബി നഗറില്‍ നിന്ന് കോയമ്പേടിയിലേക്ക് പോവുകയായിരുന്ന 46 ജി എന്ന ബസില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

MTC Conductor: ഓടുന്ന ബസില്‍ കണ്ടക്ടറെ യാത്രക്കാരന്‍ അടിച്ചുകൊന്നു

കൊല്ലപ്പെട്ട കണ്ടക്ടര്‍ ജെ ജഗന്‍ കുമാര്‍ (Image Credits: Social Media)

Updated On: 

25 Oct 2024 | 10:32 AM

ചെന്നൈ: തമിഴ്‌നാട്ടിലെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എംടിസി) ബസ് കണ്ടക്ടറെ യാത്രക്കാരന്‍ അടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ചെന്നൈ അമിഞ്ചിക്കരയില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ ജെ ജഗന്‍ കുമാര്‍ (52) ആണ് കൊല്ലപ്പെട്ടത്. വെല്ലൂര്‍ മധനൂര്‍ സ്വദേശിയായ വി ഗോവിന്ദന്‍ (53) ആണ് ഇയാളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സൈദാപ്പേട്ട സ്വദേശിയാണ് ജഗന്‍ കുമാര്‍.

എംകെബി നഗറില്‍ നിന്ന് കോയമ്പേടിയിലേക്ക് പോവുകയായിരുന്ന 46 ജി എന്ന ബസില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

Also Read: College Students Arrested: വീട്ടിലെ ‘ലാബിൽ’ മയക്കുമരുന്ന്‌ നിർമാണം; ചെന്നൈയിൽ ഏഴ് കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ

ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പിഒഎസ് ഉപകരണം വെച്ച് കണ്ടക്ടര്‍ ഗോവിന്ദനെ ആക്രമിച്ചു. ഇതേതുടര്‍ന്ന് ഗോവിന്ദന്‍ ജഗന്‍ കുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഇരുവരെയും കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജഗന്‍ കുമാറിന് മരണം സംഭവിക്കുകയായിരുന്നു. ഗോവിന്ദന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Also Read: Karwar MLA Satish Sail: കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍, നടപടി ഇരുമ്പയിര് കടത്തിയ കേസില്‍; വിധി നാളെ

സംഭവത്തില്‍ ഗോവിന്ദനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ജഗന്‍ കുമാറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എംടിസി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പ്രകടനം നടത്തിയത് ബസ് സര്‍വീസിനെ ബാധിച്ചു. എംടിസി ജീവനക്കാരുടെ സംരക്ഷണത്തിനായി പോലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.

Related Stories
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ