Ambani at Mahakumbh 2025: തീർത്ഥാടകർക്കും തൊഴിലാളികൾക്കും കൈനിറയെ സമ്മാനം നൽകി മടക്കം; കുംഭമേളയിൽ എത്തിയ അംബാനി കുടുംബം നൽകിയ പെട്ടിയിൽ എന്താണ്?

Ambani Family Distribute Special Boxes at Mahakumbh:എല്ലാ തീർത്ഥാടകർക്കും ശുചീകരണ തൊഴിലാളികൾക്കും ബോട്ടിലെ തൊഴിലാളികൾക്കും സമ്മാനം നൽകിയതിനു ശേഷമാണ് ഇവർ തിരിച്ചത്.

Ambani at Mahakumbh 2025: തീർത്ഥാടകർക്കും തൊഴിലാളികൾക്കും കൈനിറയെ സമ്മാനം നൽകി മടക്കം; കുംഭമേളയിൽ എത്തിയ അംബാനി കുടുംബം നൽകിയ പെട്ടിയിൽ എന്താണ്?

തീർത്ഥാടകർക്കും തൊഴിലാളികൾക്കും സമ്മാനം നൽകുന്ന അനന്ത് അംബാനി

Updated On: 

16 Feb 2025 | 03:57 PM

ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ മാസം പതിമൂന്നാം തീയതി മുതൽ ആരംഭിച്ച മഹാകുംഭമേളയിൽ പ്രതിദിനം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുവരെ നിരവധി പേരാണ് ഇവിടെ എത്തുന്നത്. പ്രധാനമന്ത്രി , രാഷ്ട്രപതിയടക്കം നിരവധി പ്രമുഖർ എത്തി സ്നാനം ചെയ്തതും വലിയ വാർത്തയായിരുന്നു. ശതകോടീശ്വരനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയും കുടുംബവും കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയതും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മുകേഷ് അംബാനിയുടെ അമ്മ കോകിലബെൻ അംബാനി, ആൺമക്കളായ ആകാശ് അംബാനി, അനന്ത് അംബാനി, മരുമക്കളായ ശ്ലോക,രാധിക , കൊച്ചുമക്കളായ പൃഥ്വി, വേദ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

ഇവർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്നാനം നടത്തിയതിനുശേഷം അംബാനി കുടുംബം നിരഞ്ജനി അഖാഡയിൽ നിന്നുളള ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി കൈലാസാനന്ദ് ഗിരിജിയുടെ നേതൃത്വത്തിൽ പ്രത്യേക ഗംഗാ പൂജയും നടത്തിയിരുന്നു. തുടർന്ന് പർമാത്ത് നികേതൻ ആശ്രമം സന്ദർശിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Also Read:മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം; ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം; ഡല്‍ഹി ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ചു

 

എന്നാൽ ഇതിനു ശേഷം അവിടെയുണ്ടായിരുന്ന എല്ലാ തീർത്ഥാടകർക്കും ശുചീകരണ തൊഴിലാളികൾക്കും ബോട്ടിലെ തൊഴിലാളികൾക്കും സമ്മാനം നൽകിയതിനു ശേഷമാണ് ഇവർ തിരിച്ചത്. ഓരോ ചെറിയ പെട്ടിയിലായാണ് ഇവർ സമ്മാനം നൽകിയത്. പെട്ടികൾ നിറയെ മധുരപലഹാരങ്ങളായിരുന്നു. ഇതിനു പുറമെ കുംഭമേളയിൽ എത്തുന്ന തീർത്ഥാടകർക്ക് വിഭവ സമൃദ്ധമായ അന്നദാനവും കുടുംബം ഒരുക്കിയിരുന്നു. കുംഭമേളയിലെ ബോട്ട് ഓപ്പറേ​റ്റർമാരുടെയും തീർത്ഥാടകരുടെയും സുരക്ഷ വർദ്ധപ്പിക്കുന്നതിനായി, ലൈഫ് ജാക്ക​റ്റുകളുടെ വിതരണവും അംബാനികൾ നടത്തിയിരുന്നു.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ