Bullet Train: 508 കിലോമീറ്ററോടാന്‍ വേണ്ടത് വെറും രണ്ട്‌ മണിക്കൂര്‍; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലേക്ക്

508 km in 2 Hours Mumbai Ahmedabad Bullet Train Launch Date Revealed: മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതി ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ല് കൂടിയാകാന്‍ പോകുകയാണ്.

Bullet Train: 508 കിലോമീറ്ററോടാന്‍ വേണ്ടത് വെറും രണ്ട്‌ മണിക്കൂര്‍; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലേക്ക്

അശ്വിനി വൈഷ്ണവ്, ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ മാതൃക

Published: 

12 Jun 2026 | 02:04 PM

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുകയാണ്. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒടുവിലാണ് അതിവേഗത്തില്‍ കുതിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നത്. ജാപ്പനീസ് ഷിങ്കാന്‍സെന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതി ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ല് കൂടിയാകാന്‍ പോകുകയാണ്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍

2027 ഓഗസ്റ്റ് 15ന് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 508 കിലോമീറ്ററാണ് മുംബൈ-അഹമ്മദാബാദ് വരെയുള്ള റെയില്‍ ഇടനാഴിയുടെ ദൈര്‍ഘ്യം. പദ്ധതിയുടെ ആദ്യഘട്ടമാണ് 2027 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ യാത്രയ്ക്കായി തുറന്നുകൊടുക്കുക.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ഏഴ് പര്‍വ്വത തുരങ്കപാതകളും കടലിനടിയിലൂടെയുള്ള തുരങ്കവും റെയില്‍വേ നിര്‍മിക്കുന്നുണ്ട്. ആകെ 508 കിലോമീറ്ററില്‍ 27.4 കിലോമീറ്റര്‍ പാത കടന്നുപോകുക, തുരങ്കങ്ങളിലൂടെ ആയിരിക്കും. ഇതില്‍ 21 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കങ്ങളും 6.4 കിലോമീറ്റര്‍ ഉപരിതല തുരങ്കങ്ങളുമായിരിക്കും.

മഹാരാഷ്ട്രയില്‍ ഏഴ് തുരങ്കങ്ങളും ഗുജറാത്തില്‍ ഒരു തുരങ്കവുമാണുള്ളത്. താനെയ്ക്കും ബികെസിക്കും ഇടയിലുള്ള 5 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ പാതയുടെ നിര്‍മാണം 2025 സെപ്റ്റംബറോടെ പൂര്‍ത്തിയായിരുന്നു. ഏഴ് പര്‍വ്വത തുരങ്കങ്ങളില്‍ ആദ്യത്തേതും ഏറ്റവും നീളമേറിയതുമായ തുരങ്കമാണ് മഹാരാഷ്ട്രയില്‍ നിര്‍മിച്ച എംടി5. മുംബൈ-അഹമ്മദാബാദ് പാതയുടെ എല്ലാ ജോലികളും 2029 ഓടെ പൂര്‍ത്തിയാകുമെന്നാണ് റെയില്‍വേ പറയുന്നത്.

ഗുജറാത്ത്, ഭാദ്ര നഗര്‍ ഹവേലി എന്നിവിടങ്ങളിലൂടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ 352 കിലോമീറ്റര്‍ കടന്നുപോകുന്നു. ശേഷിക്കുന്ന 156 കിലോമീറ്റര്‍ സബര്‍മതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂറത്ത്, ബ്ലിമോറ, വാപി, ബോയ്‌സര്‍, വിരാര്‍താനെ, മുംബൈ എന്നിവിടങ്ങളിലൂടെ പോകും.

Also Read: Bullet Train: വെറും 2 മണിക്കൂറില്‍ മുംബൈയില്‍ നിന്നും ഹൈദരാബാദ് എത്താം; അതിവേഗ യാത്രയ്ക്കായി ബുള്ളറ്റ് ട്രെയിന്‍ റെഡി

എവിടെയെല്ലാം സ്‌റ്റോപ്പുകള്‍

ആകെ 12 സ്‌റ്റോപ്പുകളാണ് നിര്‍ദിഷ്ട ബുള്ളറ്റ് ട്രെയിനിന് നിര്‍ദേശിച്ചിരിക്കുന്നത്. മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപ്പി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും അവ.

നിര്‍മാണം പുരോഗമിക്കുന്നു

രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടേത് മാത്രമായിരിക്കും. ഭാരത് എര്‍ത്ത് മൂവേസ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് ട്രെയിനിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ബി28 ട്രെയിന്‍ സെറ്റുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിങ്കാന്‍സെന്‍ മാതൃകയില്‍ നിര്‍മിക്കുന്ന ഈ ട്രെയിനിന്റെ വേഗത, സുരക്ഷ തുടങ്ങിയവയെല്ലാം മറ്റ് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍, അലൈന്‍മെന്റ് സര്‍വേ, ഡിപിആര്‍ തയാറാക്കല്‍, ടെന്‍ഡര്‍ നടപടികള്‍ എന്നിവയും നടക്കുന്നുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചുയ

യാത്ര സമയം കുറയും

508 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ബുള്ളറ്റ് ട്രെയിനിന് വെറും 2 മണിക്കൂര്‍ മാത്രമേ വേണ്ടിവരികയുള്ളൂ. അതിനാല്‍ തന്നെ വിദ്യാഭ്യാസം, ബിസിനസ്, ജോലി എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള അവസരവും ബുള്ളറ്റ് ട്രെയിനുകള്‍ ഒരുക്കും.

English Summary

The Mumbai Ahmedabad Bullet Train is expected to transform rail travel in India by reducing the 508 km journey to just two hours. The country’s first high-speed rail corridor is targeted for launch on August 15, 2027, marking a major milestone in India’s transportation infrastructure development.

Follow Us
Related Stories
Stone Thrown At Shatabdi Express: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്
Chennai Metro: ഫേസ്1 മെട്രോ സ്റ്റേഷനുകളുടെ മുഖം മാറും; 2.84 കോടിയുടെ പദ്ധതിയുമായി ചെന്നൈ മെട്രോ
Tamilnadu Assault News: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്
Child Aadhar Renewal : അവസരം മിസ്സാക്കല്ലേ; ഇപ്പോള്‍ കുട്ടികളുടെ ആധാര്‍ ഫ്രീയായി പുതുക്കാം, അറിയാം എങ്ങനെയെന്ന്
Bengaluru highway Update: ബെംഗളൂരു നിവാസികൾക്ക് വമ്പൻ ആശ്വാസം… ഇനി ടോളുമില്ല കുരുക്കുമില്ല; ഒന്നര മണിക്കൂർ യാത്ര വെറും 15 മിനിറ്റാകും
VIDEO: ചരിത്ര നേട്ടം; ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി-295 വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ വിജയകരം
ഷൂസിൽ വെള്ളം കയറി ദുർഗന്ധമാണോ? പരിഹാരം ഇതാ
ഇസ്തിരിപ്പെട്ടിയുടെ അടിഭാ​ഗം കരിഞ്ഞു പോയോ? 1 മിനിറ്റിൽ മാറ്റാം!
കൊതുക് ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഈ ഒരു വിദ്യ പരീക്ഷിക്കൂ
എന്താണ് ഫിഫയുടെ പൂർണനാമം?
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ