AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mumbai-Pune Expressway: മുംബൈ-പൂനെ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കേബിള്‍ പാലം മെയ് 1ന് തുറക്കും

Mumbai Pune Expressway Missing Link Bridge Inauguration: മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ പുതുതായി നിര്‍മിച്ചതാണ് ഈ പാലം. ഏകദേശം 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ പാതയ്ക്ക്. മുംബൈയിലെ ഖോപോളിയെ ലോണാവാലയ്ക്കടുത്തുള്ള കുസാഗാവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പഴയ ഖണ്ടാല ഘട്ട് സ്‌ട്രെച്ചിനെ തോല്‍പ്പിക്കും വിധത്തിലാണ് നിലവിലെ രൂപകല്‍പ്പന.

Mumbai-Pune Expressway: മുംബൈ-പൂനെ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കേബിള്‍ പാലം മെയ് 1ന് തുറക്കും
മുംബൈ-പൂനെ എക്‌സ്പ്രസ് വേImage Credit source: Puneet Vikram Singh, Nature and Concept photographer,/Moment/Getty Images
Shiji M K
Shiji M K | Published: 26 Apr 2026 | 05:30 PM

മുംബൈ: മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലെ കേബിള്‍ പാലം തുറക്കാന്‍ പോകുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാന്‍ പോകുന്നത്. വര്‍ഷങ്ങളുടെ കാലതാമസത്തിന് ശേഷം തുറക്കാന്‍ പോകുന്ന പാലം വേഗത്തിലുള്ള യാത്ര സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഇന്റര്‍-സിറ്റി റൂട്ടുകളില്‍ ഒന്നുകൂടിയാണിത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പ്

മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ പുതുതായി നിര്‍മിച്ചതാണ് ഈ പാലം. ഏകദേശം 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ പാതയ്ക്ക്. മുംബൈയിലെ ഖോപോളിയെ ലോണാവാലയ്ക്കടുത്തുള്ള കുസാഗാവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പഴയ ഖണ്ടാല ഘട്ട് സ്‌ട്രെച്ചിനെ തോല്‍പ്പിക്കും വിധത്തിലാണ് നിലവിലെ രൂപകല്‍പ്പന.

പഴയ പാലത്തിന് വീതി കുറവായതിനാല്‍ തന്നെ എപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ അത്തരമൊരു പ്രശ്‌നത്തിന് സാധ്യതയേ ഇല്ല. പുതിയ പാലം തുറക്കുന്നതോടെ പൂനെയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം 30 മിനിറ്റോളം കുറയും.

തിരക്കേറിയ സമയങ്ങളില്‍ യാത്ര യാതൊരുവിധത്തിലുള്ള വെല്ലുവിളിയും സൃഷ്ടിക്കില്ലെന്ന കാര്യം ഉറപ്പാണ്. പുതിയ പാത മൊത്തത്തിലൂടെ ദൂരം ഏകദേശം 6 കിലോമീറ്റളോളം കുറയ്ക്കും. മാത്രമല്ല, ഈ പാത ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ അധിക ടോള്‍ നല്‍കേണ്ടിയും വരില്ല. തലേഗാവിലും ഖലാപൂരിലുമുള്ള ടോള്‍ ബൂത്തുകള്‍ മാറ്റമില്ലാതെ തുടരും. അതിനാല്‍ അധിക ചെലവില്ലാതെ യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്നതാണ്.

കോടികള്‍ ചെലവില്‍

ഏകദേശം 6,695 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. 2019ല്‍ ആരംഭിച്ച നിര്‍മാണം കൊവിഡ് 19 മൂലം താത്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് ശമിച്ചെങ്കിലും പിന്നാലെ എത്തിയ ശക്തമായ മഴയും കാറ്റും ഘാട്ട് മേഖലയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ഇതും പദ്ധതി വൈകുന്നതിന് കാരണമായിട്ടുണ്ട്.

പദ്ധതിയുടെ ഏറ്റവും പ്രധാന സവിശേഷത ഇതൊരു ഇരട്ട തുരങ്കപാതയാണ് എന്നതാണ്. 8.9 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കങ്ങളില്‍ ഒന്നുകൂടിയാണ്. രണ്ടാമത്തെ തുരങ്കത്തിന് 1.9 കിലോമീറ്റര്‍ നീളവുമുണ്ട്. രണ്ട് പാതകളും 23.5 മീറ്റര്‍ വീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

Also Read: Bengaluru Traffic: ബെംഗളൂരുവിലെ ആ റോഡ് പണി തീര്‍ന്നു; ഉദ്ഘാടനം ഉടന്‍

എന്തുകൊണ്ട് വൈകി?

മറ്റ് പാതകളില്‍ നിന്ന് വ്യത്യസ്തമായി പൂനെ-മൂംബൈ എക്‌സ്പ്രസ് വേ കടന്നുപോകുന്നത് കുത്തനെയുള്ള ഇറക്കങ്ങളും കൊടും വളവുകള്‍ക്കും ഇടയിലൂടെയാണ്. പാതയുടെ നിര്‍മാണം വൈകുന്നതിന് പ്രധാന കാരണമായതും ഇതുതന്നെ. പുതുതായി ഒരുക്കുന്ന മിസ്സിങ് ലിങ്ക് പഴയ റോഡിലെ തിരക്ക് 70 ശതമാനം വരെ കുറയ്ക്കുമെന്നും എക്‌സ്പ്രസ് വേയിലെ മൊത്തത്തിലെ ഗതാഗതം സുഗമമാക്കുമെന്നും അധികൃതര്‍ വിശ്വസിക്കുന്നു.

അതേസമയം, ടൈഗര്‍ വാലിക്ക് മുകളില്‍ നിര്‍മിച്ച് 650 മീറ്റര്‍ കേബിള്‍ സ്റ്റേഡ് പാലവും മിസ്സിങ് ലിങ്കിന്റെ ഭാഗമാണ്. 180 മീറ്ററലധികം ഉയരത്തിലാണ് ഇതിന്റെ നിര്‍മാണം. ജമ്പ് ഫോം വര്‍ക്ക് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം.

എന്ന് തുറക്കും?

പാത മെയ് ഒന്നിന് തുറക്കുമെന്നാണ് വിവരം. ഉദ്ഘാടനത്തിന് ശേഷം കുറച്ചുമാസങ്ങളിലേക്ക് ഇതുവഴി കാറുകളും ബസ്സുകളും മാത്രമേ കടത്തിവിടൂ.

Follow Us