AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ഇരുട്ടടി; ടിക്കറ്റ് നിരക്കുകള്‍ കൂട്ടി

Namma Metro Fare Hike 2026: എല്ലാ വര്‍ഷവും അഞ്ച് ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. 2024 ഫെബ്രുവരിയില്‍ ടിക്കറ്റ് നിരക്കില്‍ 71 ശതമാനം വരെ വര്‍ധനവാണ് സംഭവിച്ചത്.

Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ഇരുട്ടടി; ടിക്കറ്റ് നിരക്കുകള്‍ കൂട്ടി
നമ്മ മെട്രോImage Credit source: Social Media
Shiji M K
Shiji M K | Published: 13 Jan 2026 | 09:28 AM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ക്ക് ഇരുട്ടടി സമ്മാനിച്ച് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍). തങ്ങളുടെ ദൈനംദിന യാത്രകള്‍ക്കായി ബെംഗളൂരുകാര്‍ ഇനി കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. ഫെബ്രുവരി മുതല്‍ നമ്മ മെട്രോ ട്രെയിന്‍ ടിക്കറ്റുകളുടെ നിരക്കുയരും. അഞ്ച് ശതമാനം വര്‍ധനവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

എല്ലാ വര്‍ഷവും അഞ്ച് ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. 2024 ഫെബ്രുവരിയില്‍ ടിക്കറ്റ് നിരക്കില്‍ 71 ശതമാനം വരെ വര്‍ധനവാണ് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം മുതലാണ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി ബിഎംആര്‍സിഎല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് തുടങ്ങിയത്.

ഫെബ്രുവരി മുതല്‍ എല്ലാ നിരക്കുകളും റൗണ്ട് ചെയ്യപ്പെടുകയും പുതിയ തുകയിലേക്ക് മാറുകയും ചെയ്യും. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പുതുക്കിയ നിരക്കുകള്‍ ഓഫ് പീക്ക് അവര്‍ ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. ഞായറാഴ്ചകളിലും, മൂന്ന് ദേശീയ അവധി ദിവസങ്ങളിലും ഈ ഇളവുകള്‍ ലഭിക്കുമെന്നാണ് വിവരം.

2025 ഫെബ്രുവരിയില്‍ നടപ്പാക്കിയ നിരക്ക് വര്‍ധനവിന് പിന്നാലെയെത്തുന്ന നീക്കം യാത്രക്കാരില്‍ അതൃപ്തിക്ക് കാരണമായി. കഴിഞ്ഞ ഫെബ്രുവരിയില്‍ 71 ശതമാനം വരെയായിരുന്നു നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോ സംവിധാനങ്ങളില്‍ ഒന്നായി നമ്മ മെട്രോ മാറി.

Also Read: Namma Metro: ബെംഗളൂരു വിമാനത്താവളത്തിലേക്കും മെട്രോയെത്തി; യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം

നിരക്കിലുണ്ടായ ഗണ്യമായ വര്‍ധനവ് യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിലേക്ക് എത്തിച്ചു. ഇതോടെയാണ് 5 ശതമാനം മാത്രം നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇടപെടലിനെ തുടര്‍ന്നാണിത്.

കഴിഞ്ഞ വര്‍ഷത്തെ നിരക്ക് വര്‍ധനവ് ഫെബ്രുവരി 9 മുതല്‍ 12 വരെയുള്ള മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 8.6 ലക്ഷത്തില്‍ നിന്ന് 7.6 ലക്ഷമാക്കി കുറച്ചു. 11.63 ശതമാനം കുറവാണ് സംഭവിച്ചത്.