Jagdeep Dhankhar: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍; അബോധാവസ്ഥയിലായത് രണ്ടുതവണ
Jagdeep Dhankhar Hospitalised: ജഗ്ദീപ് ധന്‍കറിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം രണ്ടുതവണ ബോധരഹിതനായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ എംആര്‍എ സ്‌കാനിങിന് വിധേയനാക്കുമെന്ന് റിപ്പോര്‍ട്ട്.
ന്യൂഡൽഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ (74) ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം രണ്ടുതവണ ബോധരഹിതനായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ എംആര്‍എ സ്‌കാനിങിന് വിധേയനാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മറ്റ് പരിശോധനകള്‍ നടത്തും.
ജനുവരി 10 ന് പുലർച്ചെ 3.30 ഓടെ വാഷ്‌റൂമിൽ വച്ചാണ് അദ്ദേഹം അബോധാവസ്ഥയിലായത്. തുടര്‍ന്ന് എയിംസില്‍ എത്തിച്ചപ്പോള്‍ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 21 നാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു രാജി.
Also Read: Bengal Governor: ഗവർണർക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി ബംഗാൾ പോലീസ്
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷവും അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. നാളെ ആരോഗ്യസ്ഥിതി അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യണമോയെന്ന് തീരുമാനിക്കൂ. ധൻഖറിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. ഏറെ നാളായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതായാണ് റിപ്പോര്‍ട്ട്.
STORY | Ex-VP r admitted to AIIMS after two bouts of unconsciousness
Former vice president Jadeep Dhankhar was on Monday admitted to the All-India Institute of Medical Sciences (AIIMS) where he will undergo an MRI after he fell unconscious twice last week, officials said.
READ:… pic.twitter.com/3vwT6Qhsxv
— Press Trust of India (@PTI_News) January 12, 2026