Namma Metro: നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് തിരിച്ചടി; ഭൂമിയേറ്റെടുക്കൽ നടപടികൾ കടുപ്പിക്കുന്നു

Namma Metro Phase 3 Land Acquisition Begins for 170 Properties: മെട്രോയുടെ ഈ പാതയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനമാണിത്. ജെപി നഗര്‍, ദ്വാരകനഗര്‍, ഹൊസകെരഹള്ളി, കദിരേനഹള്ളി, കാമാക്യ തുടങ്ങിയ സ്റ്റേഷനുകളുടെ നിര്‍മാണത്തിനും പുതിയതായി കണ്ടെത്തിയ ഭൂമി ആവശ്യമാണ്.

Namma Metro: നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് തിരിച്ചടി; ഭൂമിയേറ്റെടുക്കൽ നടപടികൾ കടുപ്പിക്കുന്നു

മെട്രോ

Published: 

31 Oct 2026 | 09:03 AM

ബെംഗളൂരു: നഗരത്തിലെ മെട്രോ വികസനത്തിന് നിര്‍ണായകമായ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് വീണ്ടും ഭൂമിയേറ്റെടുക്കല്‍ വെല്ലുവിളി. ഓറഞ്ച് ലൈന്‍ പദ്ധതിയുടെ ഒന്നാം പാക്കേജുമായി ബന്ധപ്പെട്ട് 170 വസ്തുക്കള്‍ ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി. ആകെ 13,409.05 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നത് പദ്ധതിയുടെ നിര്‍മാണത്തെയും ചെലവിനെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

ജെപി നഗര്‍ നാലാം ഘട്ടം മുതല്‍ മൈസൂരു റോഡ് മെട്രോ സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് വയഡക്ട്, റാമ്പുകള്‍, തൂണുകള്‍, സ്റ്റേഷനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാണ് ഭൂമി ആവശ്യമായിരിക്കുന്നത്. ബെലേക്കഹള്ളി, സാരക്കി അഗ്രഹാര, സാരക്കി, ജരഗനഹള്ളി, കദിരേനഹള്ളി, കരീസന്ദ്ര, കത്രിഗുപ്പെ, ഇട്ടമഡു, ഹൊസകെരഹള്ളി, പന്തര്‍പാളയ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നത്.

മൂന്നാം തവണ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം

മെട്രോയുടെ ഈ പാതയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനമാണിത്. ജെപി നഗര്‍, ദ്വാരകനഗര്‍, ഹൊസകെരഹള്ളി, കദിരേനഹള്ളി, കാമാക്യ തുടങ്ങിയ സ്റ്റേഷനുകളുടെ നിര്‍മാണത്തിനും പുതിയതായി കണ്ടെത്തിയ ഭൂമി ആവശ്യമാണ്. കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡ് വഴിയാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നടപ്പാക്കുന്നത്.

വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട വസ്തുക്കളുടെ ഉടമകള്‍ക്ക് പ്രത്യേക ഭൂമിയേറ്റെടുക്കല്‍ ഓഫീസറുടെ അനുമതിയില്ലാതെ വില്‍ക്കാനോ പാട്ടത്തിന് നല്‍കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം ഇടപാടുകള്‍ നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ പരിഗണിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: Namma Metro: ബെംഗളൂരുവിൽ മെട്രോ കുതിപ്പ്; തുമകുരു മുതൽ ഹൊസ്‌കോട്ടെ വരെ പുതിയ പാതകൾ

1.33 ലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമി

മൂന്നാം ഘട്ടത്തിന്റെ നിര്‍മാണത്തിനായി നേരത്തെ തന്നെ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) വലിയ തോതില്‍ കെട്ടിടങ്ങളും വസ്തുക്കളും കണ്ടെത്തിയിരുന്നു. ഏകദേശം 1.33 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടങ്ങളും ഭൂമിയും പൂര്‍ണമായോ ഭാഗികമായോ പൊളിച്ചുനീക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

പദ്ധതിയുടെ മൂന്ന് പാക്കേജുകളിലായി നിര്‍മാണത്തിന് തടസമാകുന്ന കെട്ടിടങ്ങളും ഭൂമിയും കണ്ടെത്തുന്നതിനായി 5.4 കോടി രൂപ ചെലവില്‍ കണ്‍സള്‍ട്ടന്‍സി പഠനവും നടത്തിയിരുന്നു. ഇതില്‍ ഹൊസഹള്ളിക്കും കടബഗെരെയ്ക്കും ഇടയില്‍ 342 കെട്ടിടങ്ങളും മൈസൂരു റോഡ് മെട്രോ സ്റ്റേഷന്‍ മുതല്‍ കൊട്ടിഗെപാളയ വരെ 339 കെട്ടിടങ്ങളും സുമനഹള്ളി മുതല്‍ കെമ്പാപുര വരെ 406 കെട്ടിടങ്ങളുമാണ് കണ്ടെത്തിയത്. ഇവയില്‍ ചിലത് പൂര്‍ണമായും മറ്റുചിലത് ഭാഗികമായും ബാധിക്കപ്പെടാം.

English Summary

Namma Metro Phase 3 in Bengaluru faces a fresh land acquisition hurdle, with the Karnataka government issuing a notification to acquire 170 properties. The acquisition is required for construction work along the Orange Line and could affect the project’s timeline and cost.

Loading...
Unable to load recommendations.
Follow Us
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം