Namma Metro: ആറാമത്തെ ട്രെയിനുമെത്തി; നമ്മ മെട്രോ യെല്ലോ ലൈനില്‍ വമ്പന്‍ മാറ്റങ്ങള്‍
Namma Metro Yellow Line Sixth Train Updates: ആറാമത്തെ ട്രെയിനിന്റെ ആറ് കോച്ചുകളില്‍ മൂന്നെണ്ണം ഡെബ്ബഗോഡി ഡിപ്പോയില്‍ എത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ശേഷിക്കുന്ന മൂന്ന് കോച്ചുകള്‍ വാരാന്ത്യത്തോടെ എത്തുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനില്‍ അനുദിനം തിരക്ക് വര്‍ധിക്കുകയാണ്. തിരക്ക് വര്‍ധിക്കുന്നത് ട്രെയിനുകള്‍ക്കായുള്ള യാത്രക്കാരുടെ കാത്തിരിപ്പ് സമയവും ദീര്‍ഘിപ്പിക്കുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാനായി പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).
ആറാമത്തെ ട്രെയിനിന്റെ ആറ് കോച്ചുകളില്‍ മൂന്നെണ്ണം ഡെബ്ബഗോഡി ഡിപ്പോയില്‍ എത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ശേഷിക്കുന്ന മൂന്ന് കോച്ചുകള്‍ വാരാന്ത്യത്തോടെ എത്തുമെന്നാണ് പ്രതീക്ഷ. ആറാമത്തെ ട്രെയിനിന്റെ ആദ്യ മൂന്ന് കോച്ചുകള്‍ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയതായി ബിഎംആര്‍സിഎല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ആറ് കോച്ചുകളും എത്തിക്കഴിഞ്ഞാല്‍ ബിഎംആര്‍സിഎല്‍ അവയെ കൂട്ടിച്ചേര്‍ക്കുകയും സ്റ്റാറ്റിക്, ഫങ്ഷണല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. സിഗ്നലിങ്, വൈദ്യുതി വിതരണ സംവിധാനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.




അതേസമയം, കഴിഞ്ഞ ദിവസം മുതല്‍ മെട്രോ യെല്ലോ ലൈനില്‍ ബിഎംആര്‍സിഎല്‍ അധിക സര്‍വീസ് ആരംഭിച്ചിരുന്നു. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം, ആഴ്ചയുടെ തുടക്കത്തില്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് തിങ്കളാഴ്ചകളില്‍ അധിക സര്‍വീസ് നടത്താനാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
എല്ലാ തിങ്കളാഴ്ചകളിലും യെല്ലോ ലൈന്‍ ട്രെയിന്‍ സര്‍വീസ് രാവിലെ 5.05ന് ആരംഭിക്കും. ആദ്യ സര്‍വീസ് ആര്‍വി റോഡ്, ഡെല്യ ഇലക്ട്രോണിക്, ബൊമ്മസാന്ദ്ര സ്‌റ്റേഷനുകളില്‍ നിന്നാണ് പുറപ്പെടുക. ചൊവ്വാഴ്ച മുതല്‍ ഞായര്‍ വരെ സാധാരണ സമയത്തായിരിക്കും ട്രെയിന്‍ സര്‍വീസ്.
Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; വമ്പന്‍ പ്രഖ്യാപനം നടത്തി ബിഎംആര്‍സിഎല്‍
ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളില്‍ നേരത്തെ സര്‍വീസ് ആരംഭിക്കാറുണ്ട്. ഇത് യെല്ലോ ലൈനിലും നടപ്പാക്കണമെന്നത് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ്. തിങ്കളാഴ്ച രാവിലെ അവധി കഴിഞ്ഞ ജോലി സ്ഥലത്തേക്ക് വരുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ തിരക്ക് ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് പുതിയ തീരുമാനം.