ദേശീയ ചലച്ചിത്ര അവാർഡ് ഇനി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ; പുതിയ പ്രഖ്യാപനം
രാഷ്ട്രപതിയും രാജ്യത്തെ പ്രമുഖ സിനിമാ താരങ്ങളും ഇത്തരമൊരു മനോഹരമായ കേന്ദ്രത്തിൽ ഒത്തുകൂടുമ്പോൾ, ആ വിനോദസഞ്ചാര കേന്ദ്രത്തെലോകം കൂടുതൽ അടുത്തറിയാൻ വഴിയൊരുക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവാർഡ് ചടങ്ങുകൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനും ടൂറിസത്തിന് കൂടുതൽ ഉണർവേകാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ജി20 ഉച്ചകോടി സംഘടിപ്പിച്ചപ്പോൾ അതിൻ്റെ വേദികൾ രാജ്യത്തെ വിവിധ കോണുകളിലേക്കും സംസ്ഥാനങ്ങളിലേക്കും എത്തിച്ച പ്രധാനമന്ത്രിയുടെ അതേ മാതൃകയാണ് ദേശീയ ചലച്ചിത്ര അവാർഡുകളുടെ കാര്യത്തിലും പിന്തുടരുന്നതെന്ന് മന്ത്രി പറഞ്ഞു.

National Film Awards Location
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങുകൾ ഇനി കോൺഫറൻസ് ഹാളുകളിൽ മാത്രം ഒതുങ്ങില്ലെന്നും, രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിൽ നിന്നാണ് സിനിമയെയും ടൂറിസത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ഈ പുതിയ നീക്കത്തിന് തുടക്കമിട്ടത്.
സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ഏകതാ നഗർ ലോകപ്രശസ്തമായ ഒന്നാണ്. രാഷ്ട്രപതിയും രാജ്യത്തെ പ്രമുഖ സിനിമാ താരങ്ങളും ഇത്തരമൊരു മനോഹരമായ കേന്ദ്രത്തിൽ ഒത്തുകൂടുമ്പോൾ, ആ വിനോദസഞ്ചാര കേന്ദ്രത്തെലോകം കൂടുതൽ അടുത്തറിയാൻ വഴിയൊരുക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവാർഡ് ചടങ്ങുകൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനും ടൂറിസത്തിന് കൂടുതൽ ഉണർവേകാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.
അദ്ദേഹം പങ്കുവെച്ച വീഡിയോ
അടുത്ത അവാർഡ് ദാന ചടങ്ങുകൾ
അടുത്ത അവാർഡ് ദാന ചടങ്ങുകൾക്കായി തങ്ങളുടെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രമന്ത്രി എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിച്ചു. ലോകോത്തര സൗകര്യങ്ങളും സമഗ്രമായ വികസന പദ്ധതികളും ഉറപ്പാക്കുന്ന സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളിൽ നിന്നാകും അടുത്ത വേദി തെരഞ്ഞെടുക്കുക.
ഇന്ത്യയിൽ ജി20 ഉച്ചകോടി സംഘടിപ്പിച്ചപ്പോൾ അതിൻ്റെ വേദികൾ രാജ്യത്തെ വിവിധ കോണുകളിലേക്കും സംസ്ഥാനങ്ങളിലേക്കും എത്തിച്ച പ്രധാനമന്ത്രിയുടെ അതേ മാതൃകയാണ് ദേശീയ ചലച്ചിത്ര അവാർഡുകളുടെ കാര്യത്തിലും പിന്തുടരുന്നതെന്ന് മന്ത്രി പറഞ്ഞു. സിനിമയും ടൂറിസവും തമ്മിലുള്ള ഈ സംയോജനം ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.