National Unity Day 2025: ഒന്നിലും കുലുങ്ങാത്ത പട്ടേൽ, ദേശിയ ഏകതാ ദിനത്തിൻ്റെ പ്രത്യേകത?

'റൺ ഫോർ യൂണിറ്റി' എന്ന പേരിൽ രാജ്യവ്യാപകമായി നടക്കുന്ന മാരത്തൺ മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടുമുള്ള പൗരന്മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

National Unity Day 2025: ഒന്നിലും കുലുങ്ങാത്ത പട്ടേൽ, ദേശിയ ഏകതാ ദിനത്തിൻ്റെ പ്രത്യേകത?

Saradar Vallabhai Patel

Updated On: 

31 Oct 2025 | 08:55 AM

സാമം, ദാനം ഭേദം, ദണ്ഡം വേണ്ടി വന്നാൽ ഒരും ചെറിയ പരിശ്രമവും. സ്വാതന്ത്ര്യാനന്തരം ചിതറി കിടന്ന 562 നാട്ടു രാജ്യങ്ങളെ ഒരുമിപ്പിക്കാൻ സർദാർ വല്ലഭായ് പട്ടേൽ പ്രയോഗിച്ച തന്ത്രങ്ങൾ പലതായിരുന്നു. അതു കൊണ്ട് തന്നെയാണ് ഇന്ത്യയെ കെട്ടിപ്പടുത്തവരിൽ ഇന്ത്യയുടെ ആ ആദ്യ ഉപ-പ്രധാനമന്ത്രിയുടെ ബുദ്ധിയും തന്ത്രങ്ങളും വിജയം കണ്ടത്. സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മവാർഷികം രാജ്യം ദേശീയ ഐക്യ ദിനമായാണ് ആചരിക്കുന്നത്. 2014-ലാണ് സർക്കാർ ഈ ദിവസം ഔദ്യോഗികമായി ഏകതാ ദിവസ് ആയി പ്രഖ്യാപിച്ചത്. ഒരു ഭീക്ഷണികളിലും കുലുങ്ങാതെ നിന്ന ആ നേതാവിനെ രാജ്യം ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്ന് വിളിച്ചു. 1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ ഒരു കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

സർദാർ വല്ലഭായ് പട്ടേലിന്റെ മുഴുവൻ പേര് വല്ലഭായ് ജവാർഭായ് പട്ടേൽ എന്നായിരുന്നു. 1928-ൽ കർഷകർക്കായി നടത്തിയ ബർദോളി സത്യാഗ്രഹത്തിലെ വിജയം, അദ്ദേഹം കർഷക നേതാവായി അറിയപ്പെടുകയും സർദാർ പദവി നേടുകയും ചെയ്തു. എങ്കിലും രാഷ്ട്രീയം അദ്ദേഹത്തിൻ്റെ ഇഷ്ട വിഷയമായിരുന്നില്ല. വക്കീലാകാൻ ആഗ്രഹിച്ച അദ്ദേഹം അക്കാലത്ത് മറ്റ് വക്കീലൻമാരുടെ പുസ്തകങ്ങൾ വാങ്ങി പഠിച്ചാണ് പരീക്ഷ എഴുതി വിജയിച്ചത്.  1917-ൽ ഗാന്ധിജിയെ കണ്ടത് മുതലാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായത്.

വിവിധ ആഘോഷങ്ങൾ

ദേശീയ ഐക്യ ദിനാചരണത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ ആഘോഷങ്ങളുടെ തീം നാനത്വത്തിലെ ഏകത്വം എന്നതാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇതിൻ്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ, വിദ്യാർത്ഥികളും വളണ്ടിയർമാരും പങ്കെടുത്ത ഐക്യ മാർച്ച് നടന്നു. ഗുജറാത്തിലെ നർമ്മദാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏകതാ നഗറിൽ നവംബർ-1 മുതൽ 15 വരെ ഭാരത് പർവ് പോലുള്ള സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളകളും നടക്കും. 250 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇവിടെ ഉദ്ഘാടനം ചെയ്യും. അതേസമയം ഡൽഹി സർക്കാരിൻ്റെ നേതൃത്വത്തിൽ സർദാർ @150 എന്ന പേരിൽ രണ്ട് മാസം നീണ്ടു നിൽക്കുന്ന ക്യാംപെയിനും സർക്കാർ സംഘടിപ്പിക്കുന്നുണ്ട്.

‘റൺ ഫോർ യൂണിറ്റി’

‘റൺ ഫോർ യൂണിറ്റി’ എന്ന പേരിൽ രാജ്യവ്യാപകമായി നടക്കുന്ന മാരത്തൺ മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടുമുള്ള പൗരന്മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പട്ടേൽ ചൗക്കിൽ നിന്ന് ആരംഭിച്ച് ഡൽഹിയിലെ 11 ജില്ലകളിലും ഇന്ന് വൈകുന്നേരം 6:00 മണിക്ക് ദേശീയ യുദ്ധ സ്മാരകം വരെ “യൂണിറ്റി മാർച്ചുകൾ” നടക്കും. ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ ടീം സംഘടിപ്പിക്കുന്ന എയർ ഷോയും ഇതിൻ്റെ ഭാഗമായി നടക്കും.

Related Stories
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ