Bengaluru Train: നേപ്പാള്‍ യാത്രയ്‌ക്കെന്ത് പ്രയാസം? ബെംഗളൂരു-ഡല്‍ഹിയില്‍ നിന്ന് ട്രെയിനായി
New Rail Service Announced from Bengaluru and Delhi to Bihar: ഡല്‍ഹിയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉള്ളത്. അവധിക്കാല യാത്രകള്‍ മനോഹരമാക്കാന്‍ ഇനി വേറെ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടതില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലാണ് ട്രെയിനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
വേനല്‍ അവധി പ്രമാണിച്ച് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്കാണ് കൂടുതലായി ആളുകളെത്തുന്നത്. എന്നാല്‍ ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ ട്രെയിനുകളില്ല. ആ പ്രശ്‌നം പരിഹരിക്കാന്‍ രണ്ടുംകല്‍പിച്ച് ഇറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ബീഹാറില്‍ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് റെയില്‍വേ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു.
ഡല്‍ഹിയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉള്ളത്. അവധിക്കാല യാത്രകള്‍ മനോഹരമാക്കാന്‍ ഇനി വേറെ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടതില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലാണ് ട്രെയിനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി-സുപോണ്‍ ട്രെയിന്‍
ഏപ്രില്‍ 17നാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ന്യൂഡല്‍ഹിക്കും സുപോളിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ വടക്കന്‍ ബീഹാറിനെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്നു.
സഹര്‍സ, ബറൗണി, ഹാജിപൂര്‍, ബല്ലിയ, ഗാസിപൂര്‍, വാരണാസി എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ജങ്ഷനുകളിലൂടെ ട്രെയിന്‍ കടന്നുപോകും. വേനല്‍ക്കാലത്ത് ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നത് പതിവാണ്. എന്നാല്‍ ഈ ട്രെയിന്‍ മെയ് 21 നും 25നും ഇടയില്‍ സര്‍വീസ് നടത്തില്ല, അക്കാര്യം യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക.
ആനന്ദ് വിഹാര്‍-ജോഗ്ബാനി ട്രെയിന്‍
ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ നിന്ന് ബീഹാറിലെ ജോഗ്ബാനിയിലേക്ക് പോകുന്ന ഈ ട്രെയിന്‍ ഏപ്രില്‍ 18 മുതല്‍ ഓടിത്തുടങ്ങി. ജൂലൈ 11 വരെയാണ് സര്‍വീസ്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് ജോഗ്ബാനി. അതിനാല്‍ ഇങ്ങോട്ടേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമാണ്. മെയ് 23ന് ട്രെയിന്‍ സര്‍വീസ് നടത്തുന്നതല്ല.
സഹര്‍സ-യശ്വന്ത്പൂര്‍ ട്രെയിന്‍
സഹര്‍സ മുതല്‍ യശ്വന്ത്പൂര്‍ വരെയും തിരിച്ചും യാത്ര നടത്തുന്ന ഈ ട്രെയിന്‍ ഏപ്രില്‍ 16 മുതല്‍ സര്‍വീസ് നടത്തുന്നു. ഏപ്രില്‍ 23, 30 തീയതികളില്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. കിയുല്‍, ഝത്സ, അസന്‍സോള്‍, ഖരഗ്പൂര്‍, ഭുവനേശ്വര്‍, വിശാഖപട്ടം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നു.
ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു, നേപ്പാളിലേക്ക് പോകാന്‍ ഇനി എളുപ്പം, റൂട്ട്, സമയം എന്നിവ നോക്കൂ8