AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karnataka Chief Minister: “ഈ അഞ്ച് വർഷവും സിദ്ധരാമയ്യ അധികാരത്തിൽ തുടരും”: ഇനി ചർച്ചയില്ലെന്ന് കോൺ​ഗ്രസ്

Karnataka Chief Minister Post Controversy: കർണാടക മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആർവി ദേശ്പാണ്ഡെ പറഞ്ഞു. അഴിമതിയും ഭരണകൂടത്തിനെതിരായ ആരോപണങ്ങളും പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ പ്രഖ്യാപനം.

Karnataka Chief Minister: “ഈ അഞ്ച് വർഷവും സിദ്ധരാമയ്യ അധികാരത്തിൽ തുടരും”: ഇനി ചർച്ചയില്ലെന്ന് കോൺ​ഗ്രസ്
Karnataka Chief Minister SiddaramaiahImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 30 Jun 2025 13:29 PM

കർണാടകത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിൽ ഇനിയൊരു ചർച്ചയുണ്ടാവില്ലെന്ന് കോൺ​ഗ്രസ്. കർണാടക മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആർവി ദേശ്പാണ്ഡെ പറഞ്ഞു. അഴിമതിയും ഭരണകൂടത്തിനെതിരായ ആരോപണങ്ങളും പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ പ്രഖ്യാപനം.

“സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരും. മാറ്റുന്നതിനെക്കുറിച്ച് ഒരു നിർദ്ദേശമോ ചർച്ചയോ ഇല്ല… നിയമസഭാ കക്ഷി യോഗത്തിൽ ഈ വിഷയം ഉയർന്നുവന്നിട്ടുമില്ല… ആരും എന്നോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുമില്ല. നാമെല്ലാവരും ഐക്യത്തോടെയും ഒരുമിച്ച് നന്നായി പ്രവർത്തിക്കുന്നു” ആർവി ദേശ്പാണ്ഡെ പറഞ്ഞു.

കർണാടകയിലെ സർക്കാരിനെതിരെ ​മുതിർന്ന നേതാക്കളും എംഎൽഎമാരും ഗുരുതര ആരോപണങ്ങളാണ്‌ ഉന്നയിക്കുന്നത്‌. ഭരണസംവിധാനം പൂർണമായി തകർന്നെന്നാണ് ആരോപണം. തുടർന്ന് രാജിഭീഷണിയുൾപ്പെടെ മുഴക്കി എംഎൽഎമാർ രം​ഗത്തെത്തി. വമ്പൻ അഴിമതിയാണ്‌ പുറത്തുവന്നതെന്നും സിദ്ധരാമയ്യ രാജിവയ്‌ക്കണമെന്നും ബിജെപിയും ജെഡിഎസും ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായതോടെ ഡൽഹിയിലെത്തി സിദ്ധരാമയ്യ ഹൈക്കമാൻഡുമായി ചർച്ച നടത്തിയശേഷം എംഎൽഎമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന്‌ വാഗ്‌ദാനം നൽകിയിരുന്നു. എംഎൽഎമാരെ വിശ്വാസത്തിലെടുത്ത്‌ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പരസ്യപ്രസ്‌താവനകൾ ഉണ്ടാകരുതെന്നും നേതൃത്വം സിദ്ധരാമയ്യയോടും നിർദേശിച്ചിരുന്നു.