AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nitish Kumar Hijaab Controversy: പൊതുവേദിയിൽ ഡോക്ടറുടെ ഹിജാബ് വലിച്ചുനീക്കി നിതീഷ് കുമാർ; ‘നീചമായ പ്രവൃത്തി’യെന്ന് കോൺഗ്രസ്

Nitish Kumar Hijaab Controversy:സർട്ടിഫിക്കറ്റ് നൽകുന്നതിനിടയിൽ ഡോക്ടറുടെ ഹിജാബ് ചൂണ്ടിക്കൊണ്ട് ഇത് എന്താണെന്ന് രീതിയിൽ ആംഗ്യം കാണിക്കുകയും പിടിച്ചു വലിച്ചു താഴ്ത്തുകയും ആയിരുന്നു...

Nitish Kumar Hijaab Controversy: പൊതുവേദിയിൽ ഡോക്ടറുടെ ഹിജാബ് വലിച്ചുനീക്കി നിതീഷ് കുമാർ; ‘നീചമായ പ്രവൃത്തി’യെന്ന് കോൺഗ്രസ്
Nitish Kumar Hijaab ControversyImage Credit source: Tv9 Network
ashli
Ashli C | Published: 16 Dec 2025 10:05 AM

പട്ന: പൊതുവേദിയിൽ വെച്ച് യുവതിയുടെ മുഖത്തുനിന്നും ഹിജാബ് നീക്കാൻ ചെയ്യാൻ ശ്രമിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന ഒരു ചടങ്ങിനിടയാണ് സംഭവം. സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടയിലാണ് നിതീഷിന്റെ പ്രവർത്തി. സർട്ടിഫിക്കറ്റ് നൽകുന്നതിനിടയിൽ ഡോക്ടറുടെ ഹിജാബ് ചൂണ്ടിക്കൊണ്ട് ഇത് എന്താണെന്ന് രീതിയിൽ ആംഗ്യം കാണിക്കുകയും പിടിച്ചു വലിച്ചു താഴ്ത്തുകയും ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

പത്താം തവണയും ബീഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ഒരു മാസം പിന്നിടുമ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്. ഇതോടെ പ്രതിപക്ഷ പാർട്ടികൾ നിതീഷിനെതിരെ ആഞ്ഞടിക്കുകയാണ്. ആയുർവേദ യോഗ പ്രകൃതി ചികിത്സ യൂനാനി സിദ്ധ ഹോമിയോപ്പതി ഡോക്ടറായ യുവതിക്ക് സർക്കാർ സംഘടിപ്പിച്ച ഒരു ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റ് കൈമാറുമ്പോഴാണ് ഈ പ്രവർത്തി ഉണ്ടായത്.

സർട്ടിഫിക്കറ്റ് സമ്മാനിച്ചതിന് പിന്നാലെ അദ്ദേഹം ആ യുവതിയോട് ഹിജാബ് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. സ്ത്രീ അതിന് എന്തെങ്കിലും തരത്തിലുള്ള ഒരു നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി തന്നെ നിതീഷ് സ്വയം അവരുടെ മുഖത്തുനിന്നും ഹിജാബ് നീക്കം ചെയ്യാൻ ശ്രമിച്ചു. യുവതിയുടെ മുഖത്തുനിന്നും ബലമായി ഹിജാബ് പിടിച്ച താഴേക്ക് വലിച്ച് മാറ്റുകയായിരുന്നു. ഇതോടെ യുവതിയുടെ മുഖം ഭാഗികമായി വീഡിയോയിൽ കാണാൻ സാധിക്കുന്നുമുണ്ട്.

പിന്നെ പശ്ചാത്തലത്തിൽ ചിലർ ചിരിക്കുന്നുണ്ടെങ്കിലും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ നിന്നും വ്യക്തമാക്കുന്നുണ്ട്. സംഭവം അത്യന്തം ഹീനവും ലജ്ജാവവും ആണ് എന്നാണ് കോൺഗ്രസ് അഭിപ്രായപ്പെടുന്നത്. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.