AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: എത്തിയെത്തി പുതിയ ട്രെയിനെത്തി; നമ്മ മെട്രോ പിങ്ക് ലൈനിലൂടെ ഇനി കുതിക്കാം

Namma Metro Pink Line Service: പിങ്ക് ലൈനില്‍ സര്‍വീസ് നടത്തുന്ന പ്രോട്ടോടൈപ്പ് ട്രെയിന്‍ അടുത്ത ആഴ്ച നഗരത്തിലെത്തുമെന്നാണ് വിവരം. എലിവേറ്റഡ് സെക്ഷനില്‍ സര്‍വീസ് ആരംഭിക്കാനാണ് നിലവില്‍ ബിഎംആര്‍സിഎല്‍ പദ്ധതിയിടുന്നത്.

Namma Metro: എത്തിയെത്തി പുതിയ ട്രെയിനെത്തി; നമ്മ മെട്രോ പിങ്ക് ലൈനിലൂടെ ഇനി കുതിക്കാം
നമ്മ മെട്രോImage Credit source: Social Media
shiji-mk
Shiji M K | Published: 16 Dec 2025 10:22 AM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിങ്ക് ലൈന്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. എന്നാല്‍ ഉടനടി പിങ്ക് ലൈന്‍ യാത്രയ്ക്കായി തുറന്നുകൊടുക്കില്ലെന്നാണ് വിവരം. ലൈന്‍ വഴിയുള്ള ട്രെയിന്‍ പരീക്ഷണയോട്ട തയാറെടുപ്പുകള്‍ നടക്കുകയാണ്. പരീക്ഷണയോട്ടത്തിന് പിന്നാലെ 2026 ല്‍ ആയിരിക്കും പിങ്ക് ലൈന്‍ ഭാഗികമായി തുറക്കുകയെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പിങ്ക് ലൈനില്‍ സര്‍വീസ് നടത്തുന്ന പ്രോട്ടോടൈപ്പ് ട്രെയിന്‍ അടുത്ത ആഴ്ച നഗരത്തിലെത്തുമെന്നാണ് വിവരം. എലിവേറ്റഡ് സെക്ഷനില്‍ സര്‍വീസ് ആരംഭിക്കാനാണ് നിലവില്‍ ബിഎംആര്‍സിഎല്‍ പദ്ധതിയിടുന്നത്. കലേന അഗ്രഹാരയ്ക്കും തവരേക്കരെയ്ക്കും ഇടയിലുള്ള 7.5 കിലോമീറ്റര്‍ ദൂരത്തുള്ള സര്‍വീസ് 2026 മെയ് മാസത്തില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെയുള്ള 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ പാത 2026 ന്റെ അവസാനത്തോടെ മാത്രമേ ഗതാഗത യോഗ്യമാകൂ. പിങ്ക് ലൈനിന്റെ ഒരു പ്രധാന ഭാഗം തിരക്കുള്ള നഗരപ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ തന്നെ ടണലിങ്, യൂട്ടിലിറ്റി ഷിഫ്റ്റിങ്, സ്റ്റേഷന്‍ നിര്‍മ്മാണം എന്നിവയെല്ലാം ഇവിടെ സങ്കീര്‍ണമാകുന്നു.

Also Read: Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും

ബിഇഎംഎലിന് നല്‍കിയ കരാര്‍ പ്രകാരം ആറ് ട്രെയിന്‍ കോച്ചുകളാണ് ബിഎംആര്‍എല്ലിലേക്ക് എത്തുന്നത്. ഒക്ടോബര്‍ മധ്യത്തോടെ ട്രെയിന്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ട്രെയിന്‍ എത്തിക്കഴിഞ്ഞാല്‍ ഉടന്‍ സാങ്കേതിക, സുരക്ഷ പരിശോധനകള്‍ ആരംഭിക്കുന്നു. ലഖ്‌നൗവില്‍ നിന്നുള്ള സംഘമാണ് പരീക്ഷണയോട്ടത്തിന് ഉള്‍പ്പെടെ നേതൃത്വം വഹിക്കുക.