Oarfish: ദുരന്ത സൂചനയോ? തമിഴ്നാട് തീരത്ത് വലയിൽ കുടുങ്ങി ഓർ മത്സ്യം
Oarfish spotted in Tamil Nadu: 2011 ൽ ഫുകുഷിമ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെക്സിക്കോയിൽ, ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് തീരത്ത് ഓർമത്സ്യത്തെ കണ്ടെത്തിയിരുന്നു.
തമിഴ്നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങി ഓർ മത്സ്യം. സുനാമി, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് മുന്നോടിയായാണ് ഓർ മത്സ്യം തീരപ്രദേശങ്ങളിൽ എത്തുന്നത്. ഇതോടെ മത്സ്യതൊഴിലാളികൾ ആശങ്കയിലാണ്.
കടലിന്റെ അടിത്തട്ടിൽ കഴിയുന്ന ഓർ മത്സ്യത്തെയാണ് തമിഴ്‌നാട് തീരത്ത് കണ്ടെത്തിയത്. സമുദ്രോപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ടായിരുന്നു.
‘അന്ത്യനാൾ മത്സ്യം’ എന്നറിയപ്പെടുന്ന ഇവ 30 അടി വരെ നീളം വെക്കാറുണ്ട്. സാധാരണയായി 200 മുതൽ 1,000 മീറ്റർ വരെയുള്ള ആഴത്തിലാണ് ജീവിക്കുന്നത്. കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുമ്പോഴാണ് ജലോപരിതലത്തില്‍ ഇവ സാധാരണയായി എത്തുന്നതെന്നാണ് കരുതുന്നത്.
2011 ൽ ഫുകുഷിമ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെക്സിക്കോയിൽ, ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് തീരത്ത് ഓർമത്സ്യത്തെ കണ്ടെത്തിയിരുന്നു.
എന്നാൽ ശാസ്ത്രജ്ഞർ ഇത്തരം വിശ്വാസങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഓര്‍ മല്‍സ്യങ്ങളും പ്രകൃതിദുരന്തങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.