Python at Mumbai street: മുംബൈയിലെ വെള്ളപ്പൊക്കത്തിൽ പ്രത്യക്ഷപ്പെട്ട റോക്ക് പൈത്തൻ വൈറലാകുന്നു
Venomous python swims through flooded Navi Mumbai: മഴയ്ക്ക് ശേഷമുള്ള അന്തരീക്ഷം പാമ്പുകൾക്ക് വളരെ അനുയോജ്യമാണ്. തണുത്ത രക്തമുള്ള ജീവികളായതിനാൽ, ശരീരത്തിലെ താപം നിയന്ത്രിക്കാൻ പാമ്പുകൾ ബാഹ്യ താപനിലയെ ആശ്രയിക്കുന്നു.
മുംബൈ: മുംബൈയിൽ കനത്ത മഴ പെയ്തതിനേത്തുടർന്ന് വെള്ളം നിറഞ്ഞ റോഡുകളിലൂടെ ഒരു വലിയ പെരുമ്പാമ്പ് നീങ്ങുന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ കൂറ്റൻ പാമ്പ് നീന്തുന്നതും തല വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. വെള്ളത്തിനടിയിലായ റോഡിൽ പാമ്പ് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത് കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കി.
@sarpmitr_ashtvinayak_more എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് “റോക്ക് പൈത്തൺ..” എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം 6.7 ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. 268,000-ൽ അധികം ലൈക്കുകളും ഈ വീഡിയോ നേടി. ഈ ദൃശ്യം കണ്ടവരിൽ ആശങ്കയും കൗതുകവും ഒരുപോലെ നിറഞ്ഞു എന്നു വേണം കമന്റ് ബോക്സിലൂടെ മനസ്സിലാക്കാൻ.
View this post on Instagram
മഴക്കാലത്ത് മുംബൈയിൽ പെരുമ്പാമ്പിനെ കാണുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം, വനത്തിന് സമീപം ആറടി നീളമുള്ള ഒരു പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മഴയ്ക്ക് ശേഷം പാമ്പുകളെ കൂടുതലായി കാണാൻ കാരണങ്ങൾ
കനത്ത മഴയിൽ പെരുമ്പാമ്പുകളുടെ മാളങ്ങളിലോ വിള്ളലുകളിലോ വെള്ളം കയറുന്നു. അപ്പോൾ അവ ഉയർന്നതോ വരണ്ടതോ ആയ പ്രദേശങ്ങളിലേക്ക് മാറാൻ നിർബന്ധിതരാകുന്നു. ഇത് പലപ്പോഴും അവയെ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്കാവും. മിക്കവാറും അത് റോഡുകളിലേക്കോ പൂന്തോട്ടങ്ങളിലേക്കോ ആവും എത്തുക. മഴയ്ക്ക് ശേഷം പാമ്പുകളെ കാണുന്നതിനുള്ള പ്രധാന കാരണം ഇതാണ്.
മഴയ്ക്ക് ശേഷമുള്ള അന്തരീക്ഷം പാമ്പുകൾക്ക് വളരെ അനുയോജ്യമാണ്. തണുത്ത രക്തമുള്ള ജീവികളായതിനാൽ, ശരീരത്തിലെ താപം നിയന്ത്രിക്കാൻ പാമ്പുകൾ ബാഹ്യ താപനിലയെ ആശ്രയിക്കുന്നു. മഴയ്ക്ക് ശേഷമുള്ള ഈർപ്പവും തണുപ്പുമുള്ള അന്തരീക്ഷം അവയ്ക്ക് കൂടുതൽ സുഖകരമായി സഞ്ചരിക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു.