Odisha teacher arrest: 17 കാരിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അധ്യാപകൻ പിടിയിൽ

Odisha Teacher Arrested for Abuse: തന്റെ അടുത്ത് പഠിക്കാനായി എത്തിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സ്വകാര്യ ട്യൂഷൻ അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Odisha teacher arrest: 17 കാരിയെ  പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അധ്യാപകൻ പിടിയിൽ

Odisha Teacher Abuse Student

Published: 

24 Aug 2025 06:45 AM

ഭുവനേശ്വർ: ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിൽ 17 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. തന്റെ അടുത്ത് പഠിക്കാനായി എത്തിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സ്വകാര്യ ട്യൂഷൻ അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മാർഷ്ഘായ് സ്വദേശിയായ രാജേഷ് ബെഹറ ( 29 ) പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇയാളുടെ അടുത്ത് ട്യൂഷന് പോയിരുന്നത്. ആ സമയത്താണ് ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ഉപദ്രവിച്ചതിനു ശേഷം പിന്നീട് വിവാഹ വാഗ്ദാനം നൽകിയെങ്കിലും പെൺകുട്ടി അത് നിരസിച്ചു. പെൺകുട്ടിയുടെ ഈ പ്രവർത്തി പ്രതിയെ കൂടുതൽ പ്രകോപിതനാക്കി. ഇതിനു പ്രതികാരമെന്നോണം കുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനേ തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കളോട് കുട്ടി വിവരം പറഞ്ഞത്.

വിവരമറിഞ്ഞ ഉടൻ തന്നെ അവർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

 

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ