AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Child Bites Cobra To Death: കളിച്ചുകൊണ്ടിരിക്കെ മൂർഖൻ കൈയിൽ ചുറ്റി; കടിച്ചുകൊന്ന് ഒരു വയസുകാരൻ

One Year Old Bites Cobra to Death in Bihar: ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന ഒരു വയസുകാരന്റെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു.

Child Bites Cobra To Death: കളിച്ചുകൊണ്ടിരിക്കെ മൂർഖൻ കൈയിൽ ചുറ്റി; കടിച്ചുകൊന്ന് ഒരു വയസുകാരൻ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 27 Jul 2025 10:15 AM

ബേട്ടിയ (ബിഹാർ): കളിച്ചുകൊണ്ടിരിക്കെ കൈയിൽ ചുറ്റിയ മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന ഒരു വയസുകാരന്റെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. ഇതോടെയാണ് കുട്ടി പാമ്പിനെ കടിച്ചു കൊന്നത്. സംഭവത്തിന് പിന്നാലെ അബോധാവസ്ഥയിലായ കുട്ടിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് പാമ്പ് ഇഴഞ്ഞു വരികയായിരുന്നുവെന്നും, ഇത് കുഞ്ഞിനെ പെട്ടെന്ന് പ്രതികരിക്കാൻ പ്രേരിപ്പിച്ചുവെന്നും നാട്ടുകാർ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിനെ കടിച്ചതും പാമ്പ് തൽക്ഷണം ചാവുകയായിരുന്നു. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഗോവിന്ദയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങി.

ആദ്യം കുട്ടിയെ പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിച്ച ശേഷം പിന്നീട് ബേട്ടിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (GMCH) മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജിഎംസിഎച്ചിലെ ഡോക്ടർമാർ അറിയിച്ചു.

ALSO READ: മനുഷ്യക്കടത്ത് ആരോപണം, ഛത്തീസ്ഗ‍ഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

പാമ്പ് വന്ന സമയത്ത് ഗോവിന്ദയുടെ അമ്മ അടുത്ത് വിറക് ശേഖരിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി മാതേശ്വരി ദേവി പറഞ്ഞു. പാമ്പ് കൈയ്യിൽ കയറിയതോടെ കുട്ടി എന്തോ വെച്ച് അതിനെ അടിക്കുകയും തുടർന്ന് കടിച്ചു കൊല്ലുകയുമായിരുന്നു. കുട്ടിക്ക് ഒരു വയസ് മാത്രമേയുള്ളുവെന്നും മുത്തശ്ശി പറഞ്ഞു.