AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Mahadev: ഓപ്പറേഷൻ മഹാദേവ്; ജമ്മുകാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു

Operation Mahadev: ശ്രീനഗറിലെ ദാര മേഖലയിൽ ഭീകര‍ർക്കായി വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹർവാനിലെ മുൾനാർ പ്രദേശത്ത് സുരക്ഷാ സേന തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു.

Operation Mahadev: ഓപ്പറേഷൻ മഹാദേവ്; ജമ്മുകാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 28 Jul 2025 15:28 PM

ജമ്മുകാശ്മീരിൽ സൈനികർ നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടവരും ഉണ്ടെന്നാണ് സൂചന. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.

ശ്രീനഗറിലെ ദാര മേഖലയിൽ ഭീകര‍ർക്കായി വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹർവാനിലെ മുൾനാർ പ്രദേശത്ത് സുരക്ഷാ സേന തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ദൂരെ നിന്ന് രണ്ട് റൗണ്ട് വെടിയൊച്ചകൾ കേട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ലിഡ്വാസിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ചിനാർ പൊലീസ് സോഷ്യൽ മീഡിയ ഹാൻഡിലിൽ അറിയിച്ചിട്ടുണ്ട്.

അതേസമയം ഭീകരർക്കെതിരെ സംയുക്ത ഓപ്പറേഷൻ തുടങ്ങിയതായി സേന വ്യക്തമാക്കി. തീവ്രവാദികളെ കണ്ടെത്തുന്നതിനായി കോമ്പിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കിയതായും പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചതായും അധികൃതർ അറിയിച്ചു. മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്നും സേന വൃത്തങ്ങൾ പറയുന്നു.