AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dharmasthala: ധര്‍മസ്ഥലയില്‍ വെച്ച് പിതാവും മരണപ്പെട്ടു; അന്വേഷിക്കണമെന്ന് മലയാളി യുവാവ്

Dharmasthala Case Updates: ധര്‍മസ്ഥലയില്‍ കൊല്ലപ്പെട്ട ആളുകളുടെ മൃതദേഹം താന്‍ കുഴിച്ചിട്ടുവെന്ന മുന്‍ ക്ഷേത്രം ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Dharmasthala: ധര്‍മസ്ഥലയില്‍ വെച്ച് പിതാവും മരണപ്പെട്ടു; അന്വേഷിക്കണമെന്ന് മലയാളി യുവാവ്
ധര്‍മസ്ഥല കേസ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 28 Jul 2025 | 02:43 PM

ധര്‍മസ്ഥല: നിരവധിയാളുകളെ കൊലപ്പെടുത്തി കുഴിമൂടിയെന്ന് വെളിപ്പെടുത്തല്‍ ഉണ്ടായ ധര്‍മസ്ഥലയില്‍ വെച്ച് തന്റെ പിതാവും മരണപ്പെട്ടിരുന്നുവെന്ന് മലയാളി യുവാവ്. പിതാവിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം വേണമെന്ന് ഇടുക്കി സ്വദേശി കെ പി അനീഷ് ആവശ്യപ്പെട്ടു. അനീഷിന്റെ പിതാവ് കെജെ ജോയി ധര്‍മസ്ഥലയില്‍ വെച്ച് ഏഴ് വര്‍ഷം മുമ്പാണ് വാഹനാപകടത്തില്‍ മരിച്ചത്.

ധര്‍മസ്ഥലയില്‍ കൊല്ലപ്പെട്ട ആളുകളുടെ മൃതദേഹം താന്‍ കുഴിച്ചിട്ടുവെന്ന മുന്‍ ക്ഷേത്രം ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തണമെന്ന് അനീഷ് ആവശ്യപ്പെട്ടു.

വിഷയം ചൂണ്ടിക്കാട്ടി അനീഷ് കണ്ണൂര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ തന്നെ സമീപിക്കുമെന്നും യുവാവ് അറിയിച്ചു. തന്റെ മുത്തച്ഛന്റെ കാലത്ത് ഇടുക്കിയില്‍ നിന്ന് ധര്‍മസ്ഥലയിലേക്ക് കുടിയേറിയതാണ് തങ്ങളുടെ കുടുംബമെന്ന് അനീഷ് വ്യക്തമാക്കി.

ഇവര്‍ക്ക് 40 ഏക്കര്‍ സ്ഥലം ധര്‍മസ്ഥലയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍ സമ്മര്‍ദം ചെലുത്തി അതില്‍ നിന്ന് 20 ഏക്കര്‍ സ്ഥലം അവിടുത്തെ പ്രധാന കുടുംബക്കാര്‍ 18 ലക്ഷം രൂപയ്ക്ക് വാങ്ങിച്ചുവെന്ന ആരോപണവും യുവാവ് ഉന്നയിക്കുന്നു.

Also Read: Dharmasthala: 800 വര്‍ഷത്തെ പഴക്കമുള്ള ധര്‍മസ്ഥല ക്ഷേത്രം; കുടിയിരിക്കുന്നത് ഈ ദേവന്മാര്‍

ബാക്കി വരുന്ന സ്ഥലവും നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ജോയി ഇതിന് തയാറായില്ല. സമ്മര്‍ദം തുടര്‍ന്നതോടെ ജോയിയും കുടുംബവും ബള്‍ത്തങ്ങാടിയിലേക്ക് താമസം മാറി. ഇതിന് ശേഷമാണ് 2018 ഏപ്രിലില്‍ ഗുണ്ടക്കല്ലൂരില്‍ വെച്ച് ബൈക്ക് ലോറിയില്‍ ഇടിച്ച് ജോയി മരിച്ചത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയാണ് അനീഷ് അന്വേഷണം ആവശ്യപ്പെടുന്നത്.