AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Operation Sindoor: പ്രത്യാക്രമണം കൃത്യമായ ശ്രദ്ധയോടെ; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി

Operation Sindoor Updates: സമചിത്തതയോടെ മാനവികത ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് ഇന്ത്യന്‍ സേന പെരുമാറിയത്. പാകിസ്ഥാനെതിരെ ഇന്ത്യ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയും രാജ്‌നാഥ് സിങ് പ്രശംസിച്ചു.

Operation Sindoor: പ്രത്യാക്രമണം കൃത്യമായ ശ്രദ്ധയോടെ; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി
രാജ്‌നാഥ് സിങ്Image Credit source: PTI
Shiji M K
Shiji M K | Published: 07 May 2025 | 06:18 PM

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ സാധാരണക്കാരുടെ മരണത്തിന് കാരണമായിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കൃത്യമായ ശ്രദ്ധയോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമചിത്തതയോടെ മാനവികത ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് ഇന്ത്യന്‍ സേന പെരുമാറിയത്. പാകിസ്ഥാനെതിരെ ഇന്ത്യ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയും രാജ്‌നാഥ് സിങ് പ്രശംസിച്ചു.

പ്രതിരോധ സേനകള്‍ പുതിയ ചരിത്രം കുറിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ഇന്നത്തെ സൈനിക നീക്കവുമായി ബന്ധപ്പെട്ട് ഇന്ത്യ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് വിവരം നല്‍കിയതായും വ്യക്തമാക്കി.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി പാകിസ്ഥാന്‍ ഭരണകൂടം. പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടുന്നതിനായി ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് പാകിസ്ഥാന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യോമപാത പൂര്‍ണമായും അടയ്ക്കുകയും പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടയ്ക്കുകയും ചെയ്തു.

Also Read: സർജിക്കൽ സ്ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും; ഇന്ത്യയുടെ നിർണായക സൈനീക ഓപ്പറേഷനുകൾ

അതേസമയം, പഹല്‍ഗാം ആക്രമണത്തിന് ഇരകളായവര്‍ക്ക് നീതി നടപ്പാക്കിക്കൊണ്ട് പുലര്‍ച്ചെ 1.5നും 1.30നും ഇടയിലാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് നേരെ പ്രത്യാക്രണം നടത്തിയത്. മുസാഫറാബാദ്, കോട്‌ലി, ബഹാവല്‍പൂര്‍, റാവലകോട്ട്, ചക്‌സ്വാരി, ഭീംബര്‍, നീലം വാലി, ഝലം, ചക്വാള്‍ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങൡലാണ് മിസൈലുകള്‍ വര്‍ഷിച്ചത്.

 

Follow Us