AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Weapons Of India: കരുത്തിലും ആയുധശേഖരത്തിലും ഇന്ത്യ മുന്നില്‍ തന്നെ; പട നയിക്കുന്നവര്‍ ഇവരെല്ലാം

Operation Sindoor Updates: സൈനിക ബലത്തിന്റെയും ആധുനിക ആയുധങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് ഭയത്തിന്റെ ആവശ്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ അത് ഇന്ത്യ തെളിയിക്കുകയും ചെയ്തു. ഇന്ത്യന്‍ മണ്ണ് കാക്കാന്‍, ഇന്ത്യന്‍ ജനതയെ കാക്കാന്‍ രാഷ്ട്രം ഒരുക്കിവെച്ചിരിക്കുന്ന ആയുധങ്ങള്‍ പരിചയപ്പെടാം.

Weapons Of India: കരുത്തിലും ആയുധശേഖരത്തിലും ഇന്ത്യ മുന്നില്‍ തന്നെ; പട നയിക്കുന്നവര്‍ ഇവരെല്ലാം
റാഫേല്‍Image Credit source: PTI
shiji-mk
Shiji M K | Published: 07 May 2025 17:45 PM

ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് തന്നെ പാകിസ്ഥാനില്‍ ആക്രമണം നടത്തണമെങ്കില്‍ ഇന്ത്യയുടെ റേഞ്ചൊന്ന് ചിന്തിച്ച് നോക്കൂ. ശത്രു രാജ്യത്ത് പ്രവേശിക്കുക പോലും ചെയ്യാതെ ഉന്നം പിഴക്കാതെ കൃത്യനിര്‍വഹണം നടത്താന്‍ സഹായിക്കുന്ന ആയുധങ്ങള്‍ തന്നെയാണ് നമ്മുടെ കരുത്ത്. ഏതുനിമിഷവും പാകിസ്ഥാന്റെ തിരിച്ചടി പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. ഈയൊരു സാഹചര്യത്തില്‍ നമ്മുടെ രാജ്യം അവയെ എങ്ങനെയാകും നേരിടാന്‍ പോകുന്നതെന്ന കാര്യത്തിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ.

സൈനിക ബലത്തിന്റെയും ആധുനിക ആയുധങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് ഭയത്തിന്റെ ആവശ്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ അത് ഇന്ത്യ തെളിയിക്കുകയും ചെയ്തു. ഇന്ത്യന്‍ മണ്ണ് കാക്കാന്‍, ഇന്ത്യന്‍ ജനതയെ കാക്കാന്‍ രാഷ്ട്രം ഒരുക്കിവെച്ചിരിക്കുന്ന ആയുധങ്ങള്‍ പരിചയപ്പെടാം.

ഇന്ത്യയ്ക്ക് കരുത്താകുന്ന റാഫേല്‍

നിലവില്‍ ഇന്ത്യയുടെ കൈവശമിരിക്കുന്നത് ഏറ്റവും ശക്തനായ 4.5 തലമുറ യുദ്ധവിമാനമായ റാഫേലാണ്. ഇന്ത്യന്‍ വ്യോസേനയുടെ ആയുധപ്പുരയിലെ പ്രഗത്ഭന്‍. ഈ റാഫേലുകളില്‍ മെറ്റിയോര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍, നൂതന ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, റഡാര്‍, ആശയവിനിമ സംവിധാനങ്ങള്‍ ഉള്‍പ്പെടെ 13 മെച്ചപ്പെടുത്തലുകള്‍ കൂടി വരുന്നു.

കൂടാതെ റാഫേലിന് വ്യത്യസ്തനാക്കുന്നത് തേല്‍സ് RBE2 AESA റഡാറും സ്‌റ്റെല്‍ത്ത് കഴിവുകളും, സാഹചര്യ അവബോധവും, അതിജീവനവുമാണ്. ഇവയ്ക്ക് പുറമെ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രയോഗിച്ച സ്‌കാല്‍പ് ക്രൂയിസ് മിസൈല്‍, ഹാമര്‍ ബോംബ് തുടങ്ങിയ വഹിക്കാനുള്ള കഴിവും റാഫേലിനുണ്ട്.

ഇത്തരം ആയുധങ്ങള്‍ വഹിക്കുന്നതിനോടൊപ്പം കൃത്യമായതും ആഴത്തിലുള്ളതുമായ ആക്രമണങ്ങള്‍ക്കും റാഫേല്‍ മികച്ച യുദ്ധ വിമാനം തന്നെ. സ്റ്റോം ഷാഡോ എന്നറിയപ്പെടുന്ന സ്‌കാല്‍പ്, ദീര്‍ഘദൂരത്തിലുള്ള ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. സ്‌റ്റെല്‍ത്ത് സവിശേഷതകള്‍ക്ക് പേരുകേട്ട ഇവ വായുവില്‍ നിന്നും വിക്ഷേപിക്കുന്നവ ക്രൂയിസ് മിസൈലുകളാണ്. ഹാമര്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുകയും വായുവില്‍ നിന്നും ഭൂമിയിലേക്ക് തൊടുക്കാന്‍ സാധിക്കുന്ന പ്രെസിഷന്‍ ഗൈഡഡ് ആയുധമാണ്.

സുഖോയ്

ലോകത്തിലെ ശക്തനായ മറ്റൊരു യുദ്ധവിമാനമാണ് സുഖോയ്. 269 റഷ്യന്‍ നിര്‍മിത സുഖോയ് 30 എംകെഐ വിമാനങ്ങളാണ് നിലവില്‍ ഇന്ത്യയിലുള്ളത്.

Also Read: സർജിക്കൽ സ്ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും; ഇന്ത്യയുടെ നിർണായക സൈനീക ഓപ്പറേഷനുകൾ

ബ്രഹ്‌മോസ് മിസൈല്‍

ഇന്ത്യയും റഷ്യയും ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ച ആയുധമാണിത്. വളരെ ഉയര്‍ന്ന വേഗതയാണ് ഈ മിസൈലിനുള്ളത്. മാക് 2.8 മുതല്‍ 3.0 വരെയാണ് ഇതിന്റെ വേഗത. സാധാരണ ക്രൂയിസ് മിസൈലുകളേക്കാള്‍ മൂന്നിരട്ടി വേഗതയാണ് ഇതിന്. മിസൈലിന്റെ നിലവിലെ പരിധി 298 കിലോമീറ്ററാണ്. എന്നാല്‍ 450 മുതല്‍ 500 വരെ ഇതിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐഎന്‍എസ് വിക്രമാദിത്യ

ഐഎന്‍എസ് യുദ്ധക്കപ്പലില്‍ 29 മിഗ് യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഈ യുദ്ധക്കപ്പല്‍ ഇന്ത്യ റഷ്യയുടെ പക്കല്‍ നിന്നും വാങ്ങിച്ചതാണ്.