AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് എഫ് 16 വിമാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല; കാരണം

Weapons Of Pakistan: ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പാകിസ്ഥാന്‍ തിരിച്ചടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആയുധങ്ങളുടെയും കരുത്തിന്റെയും കാര്യത്തില്‍ ഇന്ത്യക്ക് എത്രയോ പിന്നിലാണ് പാകിസ്ഥാന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍ ഏതുവിധേന തിരിച്ചടിച്ചാലും ഇന്ത്യയ്ക്ക് പതറേണ്ടി വരുന്നില്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച റാഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ളത്.

Operation Sindoor: ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് എഫ് 16 വിമാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല; കാരണം
യുദ്ധ വിമാനങ്ങള്‍ Image Credit source: PTI
shiji-mk
Shiji M K | Updated On: 07 May 2025 16:58 PM

പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുകയാണ് നമ്മുടെ രാജ്യം. അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യ പാകിസ്ഥാന് നേരെ ആക്രമണം നടത്തിയത്. അതിനര്‍ത്ഥം ശത്രു രാജ്യത്ത് കയറാതെ തന്നെ ശത്രുവിനെ നിഗ്രഹിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ടെന്നാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും പാകിസ്ഥാന്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഇത്തരത്തിലുള്ളതാകുമെന്ന് കരുതിയിരുന്നില്ല.

ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പാകിസ്ഥാന്‍ തിരിച്ചടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആയുധങ്ങളുടെയും കരുത്തിന്റെയും കാര്യത്തില്‍ ഇന്ത്യക്ക് എത്രയോ പിന്നിലാണ് പാകിസ്ഥാന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍ ഏതുവിധേന തിരിച്ചടിച്ചാലും ഇന്ത്യയ്ക്ക് പതറേണ്ടി വരുന്നില്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച റാഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ളത്.

എന്നാല്‍ പാകിസ്ഥാന് അക്കാര്യത്തില്‍ കുറച്ച് വിയര്‍ക്കേണ്ടതായി വരും. നിലവില്‍ യുഎസ് നല്‍കിയ എഫ് 16 യുദ്ധ വിമാനവും ജെ എഫ് 17 യുദ്ധ വിമാനവുമാണ്. പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്.

എഫ് 16

അതിശക്തമായ യുദ്ധ വിമാനമാണ് എഫ് 16. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിന് അമേരിക്ക പാകിസ്ഥാന് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാന് എഫ് 16 വിമാനങ്ങളോ അവയുടെ യുദ്ധോപകരണങ്ങളോ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന കരാര്‍ അമേരിക്ക പാകിസ്ഥാന് മുന്നില്‍ വെച്ചിട്ടുണ്ട്.

Also Read: Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; ‘ഇത് അഭിമാന നിമിഷം, പാക്കിസ്ഥാൻ പ്രതീക്ഷിക്കാത്ത തിരിച്ചടി’; സേനയെ അഭിനന്ദിച്ച് മോദി

പാകിസ്ഥാന്റെ കൈവശമുള്ള എഫ് 16ല്‍ 75 എണ്ണം അറ്റക്കുറ്റ വെല്ലുവിളികള്‍ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് എഫ് 16 ഉപയോഗിക്കാന്‍ സാധിക്കില്ല.

ജെഎഫ് 17

പാകിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത യുദ്ധ വിമാനമാണ് ജെഎഫ് 17. ഇതുപയോഗിച്ച് ആകും പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ പോകുന്നത്. ചെലവ് വളരെ കുറവാണ് ഇവയ്ക്ക്.