Viral News: മോഷണമില്ല, വീടുകൾക്ക് വാതിലില്ല, കള്ളന്മാരും പിടിച്ചുപറിക്കാരുമില്ലാത്ത ഗ്രാമം?

Orissa Sialia village Speciality: ആ ഗ്രാമത്തിൽ ആർക്കും വീടുകൾ തുറന്നിട്ട് കിടന്നുറങ്ങാനോ യാത്ര പോകാനോ ഭയം വേണ്ട. പണവും പണ്ടവും വീട്ടിൽ വച്ച്, വാതിലുകൾ പൂട്ടാതെ അവർക്ക് എവിടെ വേണമെങ്കിലും പോകാം. ഗ്രാമത്തിലെത്തി മോഷണം നടത്താൻ ശ്രമിച്ചവരെ കുറിച്ച് ചില കഥകളും ഇവിടെ പ്രചരിക്കുന്നുണ്ട്.

Viral News: മോഷണമില്ല, വീടുകൾക്ക് വാതിലില്ല, കള്ളന്മാരും പിടിച്ചുപറിക്കാരുമില്ലാത്ത ഗ്രാമം?

Orissa Sialia Village

Published: 

19 Sep 2025 14:44 PM

വീടുകൾക്ക് വാതിലുകളില്ലാത്ത, കടകൾക്ക് പൂട്ടുകളില്ലാത്ത എല്ലാത്തിലുമുപരിയായി കള്ളന്മാരും പിടിച്ചുപറിക്കാരുമില്ലാത്ത ഒരു ഗ്രാമത്തെ സങ്കല്പിക്കാമോ? കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും, ഇതാണ് സത്യം. പിടിച്ചുപറിയും, മോഷണവും, കുറ്റകൃത്യങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു ഗ്രാമം. ഒറീസയിലുള്ള സിയാലിയ എന്ന ഗ്രാമത്തിൻ്റെ കഥയാണിത്.

ഇവിടെയെത്തിയാൽ 80-ഓളം വീടുകൾ ഇക്കാലത്തും വാതിലുകൾ ഇല്ലാതെ കാണാൻ സാധിക്കും. ആ ഗ്രാമത്തിൽ ആർക്കും വീടുകൾ തുറന്നിട്ട് കിടന്നുറങ്ങാനോ യാത്ര പോകാനോ ഭയം വേണ്ട. പണവും പണ്ടവും വീട്ടിൽ വച്ച്, വാതിലുകൾ പൂട്ടാതെ അവർക്ക് എവിടെ വേണമെങ്കിലും പോകാം. അടുത്തുള്ള ​ഗ്രാമങ്ങളിൽ പോലും മോഷണം നിരന്തരമായ സംഭവങ്ങളാണ്. എങ്കിൽ സിയാലിലാകട്ടെ വളരെ അപൂർവമായി മാത്രമാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ, ഈ ഗ്രാമത്തിന്റെ ഈ വിചിത്രമായ രീതികൾക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഗ്രാമത്തിന്റെ രക്ഷാധികാരിയായി അവർ കണക്കാക്കുന്ന ഖരഖൽ തകുരാനിയുടെ അചഞ്ചലമായ വിശ്വാസമാണ് ഇതിന് കാരണം. തങ്ങളുടെ രക്ഷാധികാരിയായ ഖരഖൽ തകുരാനി തങ്ങളെ എന്ത് അപകടത്തിൽ നിന്നും സംരക്ഷിക്കുമെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു.

ദൈവം നമ്മെ കാക്കുമ്പോൾ എന്തിനാണ് നാം സ്വയം സംരക്ഷണ വലയം തീർക്കുന്നതെന്ന വിശ്വാസത്തിലാണ് അവർ അവിടെ താമസിക്കുന്നത്. ഖരഖൽ തകുരാനിയുടെ ശക്തിയെക്കുറിച്ച് കേട്ടറിഞ്ഞ ഒരു മോഷ്ടാവ് പോലും ആ ​ഗ്രാമത്തിലെത്തി കളവ് നടത്താൻ ധൈര്യപെടില്ല എന്നാണ് ​ഗ്രാമവാസികൾ പറയുന്നത്. ഇതറിയാതെ ആരെങ്കിലും അവിടെയെത്തി മോഷണം നടത്തിയാൽ അവർക്ക് തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യുമെന്നാണ് ​​ഗ്രാമവാസികളുടെ വിശ്വാസം.

​ഗ്രാമത്തിലെത്തി മോഷണം നടത്താൻ ശ്രമിച്ചവരെ കുറിച്ച് ചില കഥകളും ഇവിടെ പ്രചരിക്കുന്നുണ്ട്. ഒരുനാൾ ​ഗ്രാമത്തിലെ ഒരു കുളത്തിൽ വളർത്തിയിരുന്ന മത്സ്യങ്ങളെ പിടിക്കാൻ ശ്രമിച്ചവരുടെ വലയിൽ കുടുങ്ങിയ മീനുകൾ കരയ്ക്കെത്തിയപ്പോൾ പാമ്പുകളായി മാറിയെന്നാണ് ഒരു കഥ. മറ്റൊന്ന് അവിടെയുള്ള ഒരു തോട്ടത്തിൽ നിന്ന് ആരുമറിയാതെ പഴങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച കള്ളൻ മരത്തിൽ നിന്ന് തിരിച്ചിറങ്ങാനാകാതെ ദിവസങ്ങളോളം കഴിയേണ്ടി വന്നതായും കഥകളുണ്ട്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം