Pahalgam Terror Attack : പഹൽഗാം ഭീകരർ ചെന്നൈ വഴി ശ്രീലങ്കയിലേക്ക് കടന്നു എന്ന് സൂചന; കൊളംബോ വിമാനത്താവളത്തിൽ പരിശോധന

Pahalgam Terror Attack At Columbo : ശ്രീലങ്കൻ എയർലൈൻസിൻ്റെ UL 122 എന്ന ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഭീകരർ ഉണ്ടെന്നുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഭീകരർക്കായി കോളംബോ വിമാനത്താവളത്തിൽ പരിശോധന നടക്കുകയാണ്.

Pahalgam Terror Attack : പഹൽഗാം ഭീകരർ ചെന്നൈ വഴി ശ്രീലങ്കയിലേക്ക് കടന്നു എന്ന് സൂചന; കൊളംബോ വിമാനത്താവളത്തിൽ പരിശോധന

Pahalgam Terror Attack Suspects

Updated On: 

03 May 2025 17:16 PM

ചെന്നൈ : പഹൽഗാം ഭീകരർ രാജ്യം വിട്ടതായി റിപ്പോർട്ട്. ചെന്നൈയിൽ നിന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പഹൽഗാം ആക്രമണം നടത്തിയെന്ന് കരുതുന്ന ഭകരീർ കൊളംബോയിലേക്ക് കടന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭീകരർക്കായി കൊളംബോ വിമാനത്താവളത്തിൽ വ്യാപക പരിശോധന ആരംഭിച്ചു.

ശ്രീലങ്കൻ എയർലൈൻസിൻ്റെ UL 122 എന്ന വിമാനം കൊളംബോ ബണ്ഡാരനായക രാജ്യാന്തര വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 11.59നാണ് ലാൻഡ് ചെയ്തത്. ലഭിച്ച നിർദേശത്തെ തുടർന്ന് വിമാനം പരിശോധനയ്ക്കായി വിട്ട് നൽകിയെന്ന് ശ്രീലങ്കൻ എയർലൈൻസ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു. ചെന്നൈ ഏരിയ കൺട്രോൾ സെൻ്ററിൽ നിന്നും ലഭിച്ച നിർദേശത്തെ തുടർന്നാണ് വിമാനം പരിശോധനയ്ക്ക് വിട്ട് നൽകിയെന്ന് വിമാനം കമ്പനി കുറിപ്പിൽ വ്യക്തമാക്കി.

പഹൽഗാം ഭീകരർ ശ്രീലങ്കയിലേക്ക് കടന്നുയെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയെന്ന് ലങ്കൻ പോലീസിനെ ഉദ്ദരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും