Pahalgam Terror Attack: പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ; സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കും

Pahalgam Terror Attack Updates: ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഏത് നിമിഷവും പോരാട്ടത്തിന് തയാറായിരിക്കണമെനന് കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കി. കര, വ്യോമ സേന മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Pahalgam Terror Attack: പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ; സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കും

പഹല്‍ഗാമില്‍ നിന്നുള്ള ദൃശ്യം

Updated On: 

23 Apr 2025 | 09:53 PM

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ. സിന്ധു നദീജല കരാര്‍ ഉള്‍പ്പെടെയുള്ള പാകിസ്താനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ഇസ്ലലാമാബാദിലെ ഹൈക്കമ്മീഷന്റെ പ്രവര്‍ത്തനവും അവസാനിപ്പിക്കും.

ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഏത് നിമിഷവും പോരാട്ടത്തിന് തയാറായിരിക്കണമെനന് കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കി. കര, വ്യോമ സേന മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭീകരാക്രമണം നടത്തിയത് ലഷ്‌ക്കര്‍ ഇ ത്വയ്ബയാണെന്ന് സ്ഥിരീകരിച്ചു. സംഘടനയുടെ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസ്താനില്‍ നിന്നായിരുന്നു ഓപ്പറേഷന്‍ എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തന്‍ഹ എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരുടെ ചിത്രങ്ങള്‍ കശ്മീര്‍ പോലീസ് പുറത്തുവിട്ടു.

സംഘം സംസാരിച്ചത് അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും സംസാരിക്കുന്ന പഷ്‌തോ ഭാഷയിലായിരുന്നു എന്നാണ് വിവരം. യുഎസ് നിര്‍മിക എം 4 കാര്‍ബൈന്‍ റൈഫിളുകള്‍ ആണ് ഉപയോഗിച്ചത്. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പോയപ്പോള്‍ ഐഎസ്‌ഐ വഴിയാകും ഭീകരരുടെ കൈകളിലേക്ക് ആയുധങ്ങള്‍ എത്തിയതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

Also Read: Pahalgam terror attack: ആ നരാധമന്‍മാരുടെ ചിത്രം പുറത്ത്; പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ ഇവരാണ്‌

ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് കേന്ദ്രം താക്കീത് നല്‍കിയിട്ടുണ്ട്. കുറ്റവാളികളെ വെറുതെ വിടാന്‍ പോകുന്നില്ലെന്നും ഭാരതം ഭീകരതയ്ക്ക് കീഴടങ്ങില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ