Pakistan Violates Ceasefire: തുടര്‍ച്ചയായ ഒമ്പതാം തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍

Pakistan Army violates ceasefire: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ, പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ്, പാകിസ്ഥാൻ സൈന്യം എന്നിവയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഐ‌എസ്‌ഐ, പാക് സൈന്യം എന്നിവയുടെ പിന്തുണയോടെ ലഷ്‌കർ ഇ തൊയ്ബയാണ് പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍

Pakistan Violates Ceasefire: തുടര്‍ച്ചയായ ഒമ്പതാം തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍

ശ്രീനഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന

Published: 

03 May 2025 | 08:35 AM

തിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. തുടര്‍ച്ചയായ ഒമ്പതാം തവണയും നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പതിവാക്കിയത്. നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവര്‍ ഷെല്ലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ അവരുടെ കമ്മ്യൂണിറ്റി ബങ്കറുകളും വ്യക്തിഗത ബങ്കറുകളും വൃത്തിയാക്കാൻ തുടങ്ങിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ (എൽഇടി), പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ), പാകിസ്ഥാൻ സൈന്യം എന്നിവയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.

ഭീകരര്‍ക്ക് സഹായം നല്‍കിയ കശ്മീർ താഴ്‌വരയിൽ നിന്നുള്ള 20 ഓളം ഓവർഗ്രൗണ്ട് വർക്കർ(ഒജിഡബ്ല്യു)മാരെയും തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ജമ്മുവിലെ കോട് ഭൽവാൽ ജയിലിൽ കഴിയുന്ന ഓവർഗ്രൗണ്ട് വർക്കർമാരായ നിസാർ അഹമ്മദ്, മുഷ്താഖ് ഹുസൈൻ എന്നിവരെയും എന്‍ഐഎ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇരുവര്‍ക്കും ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ട്. 2023-ൽ ഭാട്ട ധുരിയാനിലും ടോട്ടഗാലിയിലും സൈനിക വാഹനവ്യൂഹങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ സഹായിച്ചതിന് ഇവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഐ‌എസ്‌ഐ, പാക് സൈന്യം എന്നിവയുടെ പിന്തുണയോടെ ലഷ്‌കർ ഇ തൊയ്ബയാണ് പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ് അക്രമികൾ നുഴഞ്ഞുകയറി. അവർക്ക് അഭയം നൽകുകയും സൗകര്യമൊരുക്കുകയും ചെയ്ത പ്രാദേശിക ഒജിഡബ്ല്യുമാരുടെ ഒരു ശൃംഖലയുടെ പിന്തുണയോടെയാണ് ആക്രമണമുണ്ടായതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Read Also: Indian Navy Warns Pak: തിരിച്ചടിച്ചിരിക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന, ഇന്ത്യയിലേക്ക് കടന്നാൽ ഇല്ലാതാക്കും

ഏപ്രിൽ 15 ഓടെയാണ് ഭീകരർ പഹൽഗാമിൽ എത്തിയത്. ബൈസരൻ വാലി, അരു വാലി, ബേതാബ് വാലി, ഒരു പ്രാദേശിക അമ്യൂസ്‌മെന്റ് പാർക്ക് എന്നീ ഇടങ്ങളിലും ഇവര്‍ നിരീക്ഷണം നടത്തി. സുരക്ഷാ സാന്നിധ്യം കുറവായതിനാൽ അവർ ഒടുവിൽ ബൈസരൻ തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

പ്രദേശത്ത്‌ നിന്ന് എൻ‌ഐ‌എ 40 ലധികം വെടിയുണ്ടകൾ കണ്ടെടുത്തു. അവ ബാലിസ്റ്റിക്, കെമിക്കൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ പ്രദേശത്തിന്റെ 3ഡി മാപ്പിംഗ് നടത്തി. ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മേഖലയിലെ സാറ്റലൈറ്റ് ഫോൺ പ്രവർത്തനം വര്‍ധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ