India-Pakistan Clash: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ വെടിവയ്പ്പ്; തിരിച്ചടിച്ചതായി ഇന്ത്യ

India-Pakistan Clash ​In Line of Control: വ്യാഴാഴ്ച്ച രാത്രിയാണ് പാകിസ്ഥാൻ സൈന്യത്തിൻ്റെ ആക്രമണം നടന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.

India-Pakistan Clash: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ വെടിവയ്പ്പ്; തിരിച്ചടിച്ചതായി ഇന്ത്യ

പഹർ​ഗാം ആക്രമണത്തെ തുടർന്ന് പട്രോളിങ് നടത്തുന്ന ഇന്ത്യ സൈന്യം

Updated On: 

25 Apr 2025 | 09:13 AM

ശ്രീന​ഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) പാകിസ്ഥാൻ്റെ വെടിവയ്പ്പ്. ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച്ച രാത്രിയാണ് പാകിസ്ഥാൻ സൈന്യത്തിൻ്റെ ആക്രമണം നടന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.

അതേസമയം 1960-ൽ ഒപ്പുവച്ച സിന്ധു നദീജല കരാർ അനിശ്ചിതമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യ വ്യാഴാഴ്ച പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചു. പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുർതുസയ്ക്ക് കേന്ദ്ര ജലവിഭവ മന്ത്രാലയമാണ് കത്തയച്ചത്. ആദ്യ ഘട്ടമായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ട് വിജ്ഞാപനമിറക്കി.

തുടര്‍ച്ചയായി അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നതാണ് കരാറില്‍ നിന്നും പിന്മാറാന്‍ കാരണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അക്രമണത്തിന് പിന്നാലെ ഇന്ത്യ അടച്ചു. 120 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന അട്ടാരി ചെക്ക് പോസ്റ്റ് അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിന്റെ നിര്‍ണായക ഭാഗം കൂടിയാണിത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതികള്‍ പ്രധാനമായും കടന്നുവരുന്നത് ഇതുവഴിയാണ്.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീരിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. കാശ്മീരിലെ ഉദ്ദംപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സൈനികന് ജീവൻ നഷ്ട്ടമായത്. ഹവീൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

വ്യാഴ്ഴ്ച പുല‍ർച്ചെ ഉദ്ദംപൂരിലെ ഡുഡു ബസന്ത്​ഗഡ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ പരിശോധനക്കിടെ ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജണ്ടു അലി ഷെയ്ഖിന് ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

 

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ