Encounter At LOC: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം?; നിയന്ത്രണ രേഖയിൽ വെടിവയ്പ്പെന്ന വാർത്ത നിഷേധിച്ച് സൈന്യം
Pakistan Violates Ceasefire With India: കെ ജി സെക്ടറിൽ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവുന്നത്. സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു.
ശ്രീനഗർ: ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്ഥിയിൽ പാകിസ്ഥാൻ വെടിവയ്പ്പെന്ന വാർത്ത നിഷേധിച്ച് സൈന്യം. പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം യാതൊരു പ്രകോപനവും ഇല്ലാതെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. കെ ജി സെക്ടറിൽ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം റിപ്പോർട്ട് ചെയ്തെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതുസബന്ധിച്ച് ഇന്ത്യൻ കരസേന പ്രതികരിച്ചിട്ടില്ല. അതിർത്ഥിയിൽ പ്രകോപനം ഉണ്ടായിട്ടില്ലെന്നാണ് സൈന്യത്തിൻ്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന വിവരം.
അതേസമയം, ഭീകരർ അതിർത്ഥി കടന്നേക്കാമെന്ന് രഹസ്യവിവരത്തെ തുടർന്ന് നിയന്ത്രണരേഖയിലുടനീളം അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. പതിനഞ്ച് മിനിറ്റോളം വെടിവയ്പ്പ് നിലനിന്നിരുന്നതായാണ് റിപ്പോർട്ടുകളിൽ പലതും പറയുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മെയ് ഏഴിന് ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് വലിയ തിരിച്ചടി നൽകിയിരുന്നു. പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരർ അന്ന് പഹൽഗാം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളിൽ 26 പേരെയാണ് കൊലപ്പെടുത്തിയത്.
There have been some media and social media reports regarding ceasefire violations in the Poonch region. It is clarified that there has been no ceasefire violation along the Line of Control: Indian Army pic.twitter.com/OhCLA9yh3b
— ANI (@ANI) August 5, 2025