Uttarkashi cloudburst Video: ഉത്തരകാശിയെ തുടച്ചു നീക്കിയ ആ മിന്നൽ പ്രളയത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇതാ
Uttarakhand Cloudburst Viral Video: ഘീർ ഗംഗ നദി കരകവിഞ്ഞൊഴുകിയതാണ് നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ചത്. നദിക്ക് സമീപം ഉണ്ടായിരുന്ന നിരവധി വീടുകളും കെട്ടിടങ്ങളും ഹോട്ടലുകളും പ്രളയത്തിൽ ഒലിച്ചു പോയി.
ദഹ്‍രാദൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശികൾ ചൊവ്വാഴ്ച ഉണ്ടായ വൻ മേഘ വിസ്ഫോടനത്തിൽ നാലുപേർ മരിച്ചതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ മേഘടനത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശക്തമായ മഴവെള്ളപ്പാച്ചിലിൽ പ്രദേശത്തെ ആളുകൾ ഓടിപ്പോകുന്നതും ഹോട്ടലുകളും മറ്റു കെട്ടിടങ്ങളും വെള്ളത്തിൽ ഒലിച്ചു പോകുന്നതും കാണാം.
ഉത്തരകാശിയിലെ ധരാലിയിൽ ഉണ്ടായ മേഘ വിസ്ഫോടനം പ്രദേശത്തെ ഉയർന്ന സ്ഥലങ്ങളിലുള്ള ഗ്രാമങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്ഷാപ്രവർത്തനങ്ങൾക്കായി നാല് എൻ ടി ആർ എഫ് ടീമുകളെ അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. കൂടാതെ സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികളെ പറ്റി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിക്കുകയുണ്ടായി.
उत्तरकाशी धराली कस्बे में…. pic.twitter.com/m9fMAjBPLg
— atulsati joshimath (@atulsati1) August 5, 2025
लोगों के भागने जान बचाने से पहले ही… pic.twitter.com/NZhsw5YZA9
— atulsati joshimath (@atulsati1) August 5, 2025
ധരാലിക്കടുത്ത് സുഖി എന്ന സ്ഥലത്താണ് മേഘ വിസ്ഫോടനം ഉണ്ടായത് എന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്. ഇവിടെ ജനവാസ മേഖലയില്ലാത്തതിനാൽ കാര്യമായ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരാഖണ്ഡിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
ഘീർ ഗംഗ നദി കരകവിഞ്ഞൊഴുകിയതാണ് നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ചത്. നദിക്ക് സമീപം ഉണ്ടായിരുന്ന നിരവധി വീടുകളും കെട്ടിടങ്ങളും ഹോട്ടലുകളും പ്രളയത്തിൽ ഒലിച്ചു പോയി. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെങ്കിലും പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നദിക്കരയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.