Delhi-Goa Flight: ലൈറ്ററുമായി വിമാനത്തിനുള്ളിൽ, ശുചിമുറിയിൽ പുകവലി; യുവാവിനെതിരെ കേസ്

Delhi-Goa flight Smoking Incident: ശനിയാഴ്ച ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിൽ വെച്ചാണ് യുവാവ് പുകവലിച്ചത്. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് സംഭവം ആദ്യം കാണുന്നത്. ഇയാളുടെ കൈവശം ലൈറ്ററും ഉണ്ടായിരുന്നു.

Delhi-Goa Flight: ലൈറ്ററുമായി വിമാനത്തിനുള്ളിൽ, ശുചിമുറിയിൽ പുകവലി; യുവാവിനെതിരെ കേസ്

Flight Smoking Incident

Published: 

09 Mar 2026 | 07:00 AM

ന്യൂഡൽഹി: വിമാനത്തിൽ യാത്ര ചെയ്യവെ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പുകവലിച്ച യുവാവിനെതിരെ കേസ്. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ആകാശ എയർ QP 1625 എന്ന വിമാനത്തിലാണ് നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി സ്വദേശിയായ ആശിഷ് എന്ന യാത്രക്കാരനാണ് വിമാനത്തിലെ ശുചിമുറിയിൽ വെച്ച് ബീഡി വലിക്കാൻ ശ്രമിച്ചത്.

ശനിയാഴ്ച ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിൽ വെച്ചാണ് യുവാവ് പുകവലിച്ചത്. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് സംഭവം ആദ്യം കാണുന്നത്. ഇയാളുടെ കൈവശം ലൈറ്ററും ഉണ്ടായിരുന്നു. അതീവ സുരക്ഷാ പരിശോധനകളിലൂടെ വിമാനത്താവളങ്ങൾ കടന്ന് ഇയാൾ എങ്ങനെ വിമാനത്തിനുള്ളിൽ ലൈറ്റർ കൊണ്ടുവന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

ALSO READ: കോളടിച്ചല്ലോ, ചെന്നൈ സെൻട്രലിലും ഷെനായി നഗറിലും ഇനി ‘ലുലു’ മാജിക്

ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ അധികൃതർ പോലീസിൽ പരാതി നൽകി. മോപ്പ എയർപോർട്ട് പോലീസ് യുവാവിനെതിരെ കേസെടുത്തു. വിമാനത്തിൻ്റെ സുരക്ഷയ്ക്കും മറ്റ് യാത്രക്കാർക്കും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിമാനത്തിനുള്ളിൽ പുകവലിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ഡിജിസിഎ (DGCA) നിയമപ്രകാരം, ഇത്തരക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള അധികാരമുണ്ട്. വലിയ തുക പിഴയായോ തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. യാത്രക്കാരെ ‘നോ-ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തി ഭാവിയിൽ വിമാനയാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കാനും ഇത്തരം സംഭവങ്ങൾ കാരണമായേക്കാം.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ