Patanjali Holi: പതഞ്ജലി സർവകലാശാലയിൽ ഹോളി ആഘോഷം, ചടങ്ങുകൾക്ക് നേതൃത്വം നൽകി ബാബാ രാംദേവ്

Patanjali University Holi Celebrations: ഹോളി എന്നത് നിറങ്ങളുടെയും സന്തോഷത്തിന്റെയും ഉത്സവം മാത്രമല്ല മറിച്ച് സാമൂഹിക ഐക്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കൂടി ആഘോഷമാണെന്ന് ബാബാ രാംദേവ്

Patanjali Holi: പതഞ്ജലി സർവകലാശാലയിൽ ഹോളി ആഘോഷം, ചടങ്ങുകൾക്ക് നേതൃത്വം നൽകി ബാബാ രാംദേവ്

Patanjali Holi

Published: 

14 Mar 2025 08:45 AM

ഹരിദ്വാർ: രാജ്യമാകെ ഹോളി ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി പതഞ്ജലി സർവകലാശാലയിലും ഹോളികോത്സവ യജ്ഞവും പൂക്കളുടെ ഹോളിയും സംഘടിപ്പിച്ചു. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ബാബാ രാംദേവും, പതഞ്ജലി സർവകലാശാല വൈസ് ചാൻസലർ ആചാര്യ ബാലകൃഷ്ണയും രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ പങ്കു വെച്ചു. ഹോളി എന്നത് നിറങ്ങളുടെയും സന്തോഷത്തിന്റെയും ഉത്സവം മാത്രമല്ല മറിച്ച് സാമൂഹിക ഐക്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കൂടി ആഘോഷമാണെന്ന് ബാബാ രാംദേവ് വ്യക്തമാക്കി. സത്യത്തിൻ്റെയും സനാതനത്തിൻ്റെയും പാതയിൽ മദ്യവും ലഹരിയും ഒഴിവാക്കി മനുഷ്യരെല്ലാം ഒരുമിച്ച് മുന്നേറുകയും എല്ലാ ഉത്സവങ്ങളും ചടങ്ങുകളും ഒരുമിച്ച് ആഘോഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധിയോടെ വേണം ആഘോഷിക്കാം – ബാലകൃഷ്ണ

ഹോളി അഹങ്കാരത്തെ ത്യജിക്കുന്നതിന്റെ ഉത്സവമാണെന്നെന്നും നമ്മുടെ ഉള്ളിലെ ദുഷ്ട വികാരങ്ങളെ ഹിരണ്യകശ്യപുവിൻ്റെ ഹോളിക രൂപത്തിൽ കത്തിക്കുന്നതോടെ സാഹോദര്യത്തിന്റെ നിറം നൽകി ഈ ഉത്സവത്തെ അർത്ഥവത്തായതാക്കണമെന്നും പതഞ്ജലി സർവകലാശാല വൈസ് ചാൻസലർ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ഹോളി പൂർണ്ണമായി വിശുദ്ധിയോടെ വേണം ആഘോഷിക്കാൻ, ഹോളി ആഘോഷത്തിന് മുൻപ് ശരീരത്തിൻ്റെ രീരത്തിന്റെ തുറന്ന ഭാഗങ്ങളിൽ കടുക് എണ്ണയോ തണുത്ത ക്രീമോ പുരട്ടുക, ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

പതഞ്ജലി സർവകലാശാലയിലെ ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ബാബാ രാംദേവ് വിദ്യാർത്ഥികളോടൊപ്പം ഹോളി ആഘോഷിച്ചു. ഇതിനുപുറമെ, പ്രത്യേക യാഗവും നടന്നു. പതഞ്ജലി സർവകലാശാലയിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ പതഞ്ജലി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിവിധ യൂണിറ്റ് മേധാവികൾ, വകുപ്പ് മേധാവികൾ, ജീഅധ്യാപകർ, വിദ്യാർത്ഥികൾ, സന്യാസിമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും