Paytm: തട്ടിപ്പുകാരെക്കൊണ്ട് പേടിഎം സിഇഒയ്ക്കും രക്ഷയില്ല; ഞാനാണെന്നവകാശപ്പെട്ട് എന്നോട് തന്നെ സംസാരിക്കുന്നു എന്ന് വിജയ് ശർമ്മ

Paytm CEO Shares Scamster Trying To Impersonate Him: താൻ ആണെന്നവകാശപ്പെട്ട് തന്നോട് തന്നെ തട്ടിപ്പിന് ശ്രമിച്ചെന്ന് പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മ. ഇരുവരും തമ്മിലുള്ള ചാറ്റ് അദ്ദേഹം പങ്കുവച്ചു.

Paytm: തട്ടിപ്പുകാരെക്കൊണ്ട് പേടിഎം സിഇഒയ്ക്കും രക്ഷയില്ല; ഞാനാണെന്നവകാശപ്പെട്ട് എന്നോട് തന്നെ സംസാരിക്കുന്നു എന്ന് വിജയ് ശർമ്മ

വിജയ് ശേഖർ ശർമ്മ

Published: 

22 May 2025 07:36 AM

താനാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാരൻ തന്നോട് തന്നെ സംസാരിക്കുന്നു എന്ന് പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മ. കമ്പനി ഫണ്ടുകളെപ്പറ്റിയുള്ള രഹസ്യവിവരങ്ങൾ അറിയാനുള്ള തട്ടിപ്പുകാരൻ്റെ ശ്രമം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അദ്ദേഹം പങ്കുവച്ചു. തൻ്റെ ഫോൺ ഫോർമാറ്റായെന്നും ആരുടെയും നമ്പർ കൈവശമില്ലെന്നും പറഞ്ഞുകൊണ്ട് തുടങ്ങുന്ന ചാറ്റിൻ്റെ സ്ക്രീൻഷോട്ടുകളാണ് അദ്ദേഹം പുറത്തുവിട്ടത്.

‘ഞാനാണെന്നവകാശപ്പെട്ട് എന്നോട് തന്നെ സംസാരിക്കുന്നു’ എന്ന അടിക്കുറിപ്പിലാണ് വിജയ് ശർമ്മ ചാറ്റ് സ്ക്രീൻഷോട്ടുകൾ പങ്കുവച്ചിരിക്കുന്നത്. ദീർഘമായ സംഭാഷണത്തിൽ, താൻ വിജയ് ശേഖർ ശർമ്മ ആണെന്നാണ് തട്ടിപ്പുകാരൻ സ്വയം പരിചയപ്പെടുത്തുന്നത്. പുതിയ നമ്പർ സേവ് ചെയ്യണം എന്ന് യഥാർത്ഥ വിജയ് ശർമ്മയോട് ആവശ്യപ്പെടുന്ന തട്ടിപ്പുകാരൻ താനിപ്പോൾ ഓഫീസിലാണോ എന്ന് ചോദിക്കുന്നുണ്ട്. കമ്പനിയുടെ അവൈലബിൾ ഫണ്ട് പരിശോധിച്ച് തിരികെ റിപ്പോർട്ട് ചെയ്യാൻ ഇയാൾ ആവശ്യപ്പെടുന്നു. അക്കൗണ്ട് ബുക്കുകളുടെ സ്ക്രീൻഷോട്ടും ഇയാൾ ആവശ്യപ്പെടുന്നു. ജിഎസ്ടി ഡോക്യുമെൻ്റെന്ന വ്യാജേന ഒരു .exe ഫയൽ ഫോർവേഡ് ചെയ്യണമെന്നതാണ് മറ്റ് മറ്റൊരു മെസേജിൽ ഇയാളുടെ ആവശ്യം.

വൺ97 കമ്മ്യൂണിക്കേഷൻസിൻ്റെയും അതിൻ്റെ കൺസ്യൂമർ ബ്രാൻഡായ പേടിഎമിൻ്റെയും സ്ഥാപകനാണ് വിജയ് ശേഖർ ശർമ്മ. കോളജിൽ പഠിക്കുന്ന സമയത്ത്, 1997ൽ അദ്ദേഹം indiasite.net എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിക്കുകയും പിന്നീട് അത് ഒരു മില്ല്യൺ ഡോളറിന് വിൽക്കുകയും ചെയ്തിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2000ലാണ് അദ്ദേഹം വൺ97 കമ്മ്യൂണിക്കേഷൻസ് ആരംഭിച്ചത്. വാർത്തകളും ക്രിക്കറ്റ് സ്കോറുകളും റിങ് ടോണുകളും ഉൾപ്പെടെ മൊബൈൽ കോണ്ടൻ്റുകളാണ് ഇതിലുണ്ടായിരുന്നത്. 10 വർഷങ്ങൾക്ക് ശേഷം അദ്ദേഹം പേടിഎം ആരംഭിച്ചു. ഡിജിറ്റൽ പേയ്മെൻ്റ്സ് ആൻഡ് ഫൈനാൻസ് സർവീസസായി ആരംഭിച്ച പേടിഎം തൊട്ടടുത്ത വർഷം പബ്ലിക് കമ്പനിയായി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ