‘അവരെ നേർവഴിക്ക് നയിക്കാം’; അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന് പ്രധാനമന്ത്രി

"Mistakes Happen in Childhood": PM Forgives Youth for Derogatory Remarks Against Him and His Mother: രാജ്യത്തിൻ്റെ വളർച്ചക്കായി ഒരുമിച്ച് മുന്നേറാൻ വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വീഡിയോ അവസാനിപ്പിക്കുന്നത്. തെറ്റൂകളിൽ നിന്നും പഠിക്കണം എന്നും രാജ്യത്തിനൊപ്പം സ്വയം മുന്നേറാൻ ശ്രമിക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്

‘അവരെ നേർവഴിക്ക് നയിക്കാം’; അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി പങ്കുവച്ച വീഡിയോയിൽ നിന്നും

Published: 

01 Aug 2026 | 07:22 AM

ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ തന്നെയും അമ്മയെയും അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്ത വിദ്യാർത്ഥികളോട് ക്ഷമിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. നിയമ നടപടികളല്ല ഇതിന് പരിഹാരം എന്നും, വഴി തെറ്റിയ വിദ്യാർത്ഥികളെ നേർവഴിക്ക് നയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

“അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല, വഴി തെറ്റിയവരെ നമുക്ക് നേർവഴിക്ക് നയിക്കാം. ഒരുമിച്ച് നിന്ന് ഭാരതത്തിന് വേണ്ടി പ്രവർത്തിക്കാം” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

“ജന്തർ മന്ദറിൽ നടന്നത് രാജ്യവും ലോകവും കണ്ടതാണ്. ചില കുട്ടികൾ വളരെ മോഷം ഭഷയിലാണ് സംസരിച്ചത്. എന്നെ മാത്രമല്ല മരണപ്പെട്ട എൻ്റെ അമ്മയെയും അവർ അധിക്ഷേപിച്ചു. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല” എന്നാൽ ചെറുപ്പക്കാർക്ക് തെറ്റുകൾ പറ്റാമെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി പറയുന്നു.

നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് ഈ വിധത്തിൽ സംസാരിക്കാൻ കഴിയും എന്നത് ഒരു “കൾച്ചുറൽ ഷോക്ക്’ ആയിരുന്നു എന്ന് പ്രധാനമന്ത്രി പറയുന്നു. അവർ കുട്ടികളാണ്. അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കുട്ടികളെ കോടതി കയറ്റിയതുകൊണ്ട് കാര്യമില്ല. ചിലപ്പോൾ നാം സ്വന്തം നാവ് കടിക്കുകയും അത് മുറിയുകയും ചെയ്യാറുണ്ട്. എന്നാൽ അതിൻ്റെ പേരിൽ നമ്മുടെ പല്ലുകൾ തല്ലിക്കൊഴിക്കാറില്ല. കാരണം നാവും പല്ലും നമ്മുടേത് തന്നെയാണ്. ഈ കുട്ടികളും നമ്മുടേതാണ്. പ്രധാനമന്ത്രി പറഞ്ഞു.

Also Read: PM-KISAN Scheme: ഇരട്ടി സന്തോഷം! 6000 രൂപ ഇനിയും അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി

രാജ്യത്തിൻ്റെ വളർച്ചക്കായി ഒരുമിച്ച് മുന്നേറാൻ വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വീഡിയോ അവസാനിപ്പിക്കുന്നത്. തെറ്റൂകളിൽ നിന്നും പഠിക്കണം എന്നും രാജ്യത്തിനൊപ്പം സ്വയം മുന്നേറാൻ ശ്രമിക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ കരുണയോടെ കാണണം എന്നും പ്രധാനമന്ത്രി പൊതു സമൂഹത്തോട് അഭ്യർത്ഥിക്കുന്നു.

പ്രധാനമന്ത്രി പങ്കുവച്ച വീഡിയോ

ന്യൂ ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സ്ത്രീക്കെതിരെ നോയിഡ എക്സ്പ്രെസ്സ് വേ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രാജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചോദ്യപേപ്പർ ചോർച്ചക്കെതിരെ സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ നടത്തിവന്ന വിദ്യാർത്ഥി പ്രതിഷേധം, ആവശ്യങ്ങൾ അംഗീകരിച്ചതൊടെ ജൂലൈ 25-നാണ് അവസാനിപ്പിച്ചത്.

ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കൊപ്പം 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. ജൂലൈ 20-ന് പാർലമെൻ്റിലേക്ക് നടന്ന മാർച്ചും പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലും രാജ്യത്താകെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കുകായായിരുന്നു.

English Summary

Prime Minister Narendra Modi has forgiven students who used abusive language against him and his late mother during the Jantar Mantar protests. Calling the incident a “cultural shock,” he urged society to compassionately guide the “misguided children” instead of pursuing legal action, emphasizing unity for the nation’s future progress.

Follow Us
Related Stories
ജിയോ 55 രൂപ പ്ലാൻ: പ്രീമിയം ചാനലുകൾ കാണാം
മൺചട്ടി ​ഗ്യാസിൽ വയ്ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കണേ
അജിങ്ക്യ രഹാനെയുടെ ആസ്തിയെത്ര?
പുതിയ പ്ലാസ്റ്റിക് നോട്ട് വരുന്നു; പഴയ നോട്ടുകൾക്ക് എന്ത് സംഭവിക്കും?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി