AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi: 2019ന് ശേഷം ഇതാദ്യമായി മോദി ചൈനയിലേക്ക്‌, ലക്ഷ്യം ഇതാണ്‌

Modi To Visit China: ഓഗസ്റ്റ് 30ന് മോദി ജപ്പാൻ സന്ദർശിക്കും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്കൊപ്പം വാർഷിക ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ജപ്പാനില്‍ നിന്നാകും മോദി ചൈനയിലേക്ക് പോകുന്നത്

Narendra Modi: 2019ന് ശേഷം ഇതാദ്യമായി മോദി ചൈനയിലേക്ക്‌, ലക്ഷ്യം ഇതാണ്‌
നരേന്ദ്ര മോദി Image Credit source: PTI
jayadevan-am
Jayadevan AM | Published: 06 Aug 2025 20:30 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ടിയാൻജിൻ നഗരത്തിൽ നടക്കുന്ന എസ്‌സി‌ഒ (ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍) മേഖലാ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തുന്നത്. 2019 ലാണ് മോദി ചൈനയിലെത്തിയത്. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഗാൽവാൻ സംഘർഷത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ് കൂടിയാണിത്.

ഇതിന് മുമ്പ് 2019ലാണ് മോദി ചൈനയിലെത്തിയതെങ്കിലും, 2024 ഒക്ടോബറിൽ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കണ്ടിരുന്നു. തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായി. കൈലാഷ്-മാനസരോവർ യാത്ര പുനഃരാരംഭിക്കുകയും ചെയ്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേലുള്ള തീരുവ വര്‍ധിപ്പിക്കുന്നതിനിടെയാണ് മോദിയുടെ ചൈന സന്ദര്‍ശനം. അതുകൊണ്ട് തന്നെ മോദിയുടെ ചൈന സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയേക്കും.

Also Read: Viral News: മോദിയുടെ ക്ഷണം കാത്ത് പാകിസ്ഥാനില്‍ ജനിച്ച ‘പെങ്ങള്‍’; കാരണം ഇതാണ്‌

2001 ൽ രൂപീകരിച്ച എസ്‌സി‌ഒയില്‍ ഇന്ത്യ, ചൈന, പാകിസ്ഥാൻ, റഷ്യ, ബെലാറസ്, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ 10 അംഗരാജ്യങ്ങളുണ്ട്. പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുക എന്നതാണ് എസ്‌സി‌ഒയുടെ ലക്ഷ്യം.

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുമ്പ്, ഓഗസ്റ്റ് 30ന് മോദി ജപ്പാൻ സന്ദർശിക്കും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്കൊപ്പം വാർഷിക ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ജപ്പാനില്‍ നിന്നാകും മോദി ചൈനയിലേക്ക് പോകുന്നത്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയിലേക്ക് പോയിരുന്നു.