PM Modi Swearing-in Ceremony 2024: മോദിയുടെ ഫോൺ കോളെത്തി; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, ഡൽഹിയിലേക്ക് തിരിച്ചു

PM Modi Swearing-in Ceremony 2024: ഏതാകും വകുപ്പെന്നതിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയാണ്.

PM Modi Swearing-in Ceremony 2024: മോദിയുടെ ഫോൺ കോളെത്തി; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, ഡൽഹിയിലേക്ക് തിരിച്ചു

Suresh Gopi

Updated On: 

09 Jun 2024 | 12:31 PM

ഡൽഹി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് സ്ഥിരീകരണം. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നതിനായി സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ഡൽഹിയിലേക്ക് 12:30നുള്ള വിമാനത്തിൽ പുറപ്പെടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. ”അദ്ദേഹം (മോദി) തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു ” എന്നായിരുന്നു വിമാനത്താവശത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം.

അതേസമയം ഏതാകും വകുപ്പെന്നതിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയാണ്. അതിനാൽ പ്രധാനപ്പെട്ട വകുപ്പ് തന്നെ സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതിൽ സംശയമില്ല.

ALSO READ: സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണമില്ല; ആ സമയം ലോകകപ്പ് കാണുമെന്ന് തരൂര്‍

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളസർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. വൈകുന്നേരം 7.15ന് രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്ര മോദിക്കും പുതിയ മന്ത്രിസഭാംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുക്കും.

തുടർച്ചയായി മൂന്നാം തവണയാണ് നരേന്ദ്ര മോദി അധികാരമേൽക്കുന്നത്. എൻഡിഎ സഖ്യം ശക്തവും സുസ്ഥിരവും വളർച്ചാ കേന്ദ്രീകൃതവുമായ സർക്കാർ രൂപീകരിക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അനുഛേദം 75 അനുസരിച്ച് നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നരേന്ദ്രമോദിയെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിയമിച്ചതായി രാഷ്ട്രപതിഭവൻ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.

ബി.ജെ.പി അധ്യക്ഷൻ ജെയപി നദ്ദയുടെ നേതൃത്വത്തിൽ ഉള്ള എൻ ഡി എ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് മോദിയെ നേതാവായി തിരഞ്ഞെടുത്തതായി കാണിച്ച് കത്ത് നൽകിയിരുന്നു. എൻ ഡി എ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്തും രാഷ്ട്രപതിക്ക് കൈമാറി.

ALSO READ: മോദിക്കിത് മൂന്നാമൂഴം… സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം

അതിനിടെ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞിരുന്നു. ലോക നേതാക്കൾക്ക് വരെ ക്ഷണമുള്ള ചടങ്ങിലേക്കാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ ക്ഷണിക്കാതിരുന്നത്. രാഷ്ട്രീയവും ധാർമികവുമായും തോറ്റ വ്യക്തിയുടെ സത്യുപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്ന് ജയ്‌റാം രമേശ് ചോദിച്ചു.

എന്നാൽ സത്യപ്രതിജ്ഞയുടെ സമയത്ത് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് ശശി തരൂർ എംപി വ്യക്തമാക്കി. സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ