AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi TV9 Interview: ഭരണഘടന മാറ്റി എഴുതുമോ? മറുപടി നൽകി പ്രധാനമന്ത്രി

കോൺഗ്രസ്സാണ് ഭരണഘടനയെ കളിപ്പാട്ടമാക്കിയവർ, പലവിധത്തിലും അവർ ഭരണഘടനെയ ഉപയോഗിച്ചു

PM Modi TV9 Interview: ഭരണഘടന മാറ്റി എഴുതുമോ? മറുപടി നൽകി പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി
Arun Nair
Arun Nair | Updated On: 02 May 2024 | 09:32 PM

ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന പ്രതിപക്ഷ ആരോപണത്തിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിവി 9 നെറ്റ് വർക്കിന് നൽകിയ പ്രത്യേക  അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.

“ഇപ്പോഴും എൻഡിഎയ്ക്ക് 360 സീറ്റുകളുണ്ടെന്നും ബിജെഡി കൂടി ഉൾപ്പെടുന്നതോടെ തങ്ങൾക്ക് 400 ഓളം സീറ്റുകളാകും. ഇത്രയും സീറ്റുകളുള്ള ഞങ്ങൾക്ക് കഴിഞ്ഞ അഞ്ച് വർഷത്തിൽ അത് ചെയ്യാമായിരുന്നതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയെ മാനിക്കാതിരിക്കുന്നതും അതിനെ കളിപ്പാട്ടമാക്കുന്നതും കോൺഗ്രസ്സാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി കുടുംബമാണ് ഭരണഘടനയുടെ പവിത്രതയെ അപമാനിച്ചത്. നെഹ്റുവാണ് ഭ രണഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭേദഗതി വരുത്തിയത്.

പലവട്ടം ഭരണഘടവയ്ക്കെതിരായി പ്രവർത്തിച്ചു അടിയന്തിരാവസ്ഥകൾ നടപ്പാക്കി. പല സർക്കാരുകളെ താഴെയിറക്കാനും ഭരണഘടന ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ നിയന്ത്രിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടന ഒരു സാമൂഹിക രേഖ കൂടിയാണ് വിദ്യാസമ്പന്നരും പരിചയസമ്പന്നരും ദർശനശാലികളുമായവരാണ് അത് നിർമ്മിച്ചത്.  അങ്ങേയറ്റം ശുദ്ധവും സന്തുലിതവുമായ ഒന്നാണ് നമ്മുടെ ഭരണഘടനയെന്നും  പ്രധാനമന്ത്രി പറഞ്ഞു. അതിൻറെ ഓരോ പേജും ഒരു പെയിൻറിഗ് പോലെയാണ്. നമ്മുടെ നാടിൻറെ സംസ്കാരം, ചരിത്രം, സംസ്കാരം എന്നിവയെല്ലാം അതിൽ അടങ്ങിയിട്ടുണ്ട്.

“പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്തപ്പോൾ തങ്ങൾ ഭരണഘടനയുടെ യഥാർത്ഥ പകർപ്പ് അച്ചടിച്ച് എംപിമാർക്കിടയിൽ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.