PM Modi: ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി, ഗംഗാജലം കൊണ്ട് അഭിഷേകം
PM visits Cholapuram Temple: ഗംഗൈകൊണ്ട ചോളപുരത്ത് ബിജെപി പ്രവർത്തകർ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം റോഡ് ഷോയും നടത്തി. റോഡിന്റെ ഇരുവശത്തും നിരന്നിരുന്ന ആളുകളെ അദ്ദേഹം കൈവീശി കാണിച്ചു. പിന്നാലെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയായിരുന്നു
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗംഗാജലം എത്തിച്ച് അദ്ദേഹം അഭിഷേകം നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി തമിഴ്‌നാട്ടിലെത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം തൂത്തുക്കുടിയിലെത്തിയ പ്രധാനമന്ത്രി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. തുടര്‍ന്ന് വൈകുന്നേരം തൃച്ചിയിലേക്ക് പോയി. ഇന്ന് രാവിലെ 11 മണിയോടെ തൃച്ചിയില്‍ നിന്നാണ് മോദി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.

ഗംഗൈകൊണ്ട ചോളപുരത്ത് ബിജെപി പ്രവർത്തകർ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം റോഡ് ഷോയും നടത്തി. റോഡിന്റെ ഇരുവശത്തും നിരന്നിരുന്ന ആളുകളെ അദ്ദേഹം കൈവീശി കാണിച്ചു. പിന്നാലെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയായിരുന്നു. അഭിഷേകം നടത്താന്‍ വാരണാസിയില്‍ നിന്നാണ് മോദി ഗംഗാജലം എത്തിച്ചത്. വെള്ള ഷര്‍ട്ടും, മുണ്ടുമായിരുന്നു മോദിയുടെ വേഷം.
#WATCH | Ariyalur, Tamil Nadu: PM Narendra Modi offers prayers at Gangaikonda Cholapuram Temple
PM Modi is participating in the celebration of the birth anniversary of the great Chola emperor Rajendra Chola I with the Aadi Thiruvathirai Festival at Gangaikonda Cholapuram Temple… pic.twitter.com/a88qzFgXZ6
— ANI (@ANI) July 27, 2025
യുനെസ്‌കോ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തെക്കുറിച്ചും, വാസ്തുവിദ്യയെയും കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു. ഈ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. രാജേന്ദ്ര ചോളന്റെ സ്മാരക നാണയവും അദ്ദേഹം പുറത്തിറക്കും. സംഗീതസംവിധായകന്‍ ഇളയരാജയുടെ സംഗീത കച്ചേരിയും ഇവിടെ നടക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്‌നാട് ഗവർണർ ആർ എൻ രവി, സംസ്ഥാന മന്ത്രിമാരായ തങ്കം തേനരശു, പി കെ ശേഖർ ബാബു, എസ് എസ് ശിവശങ്കർ, കേന്ദ്രമന്ത്രി എൽ മുരുകൻ എന്നിവരും പങ്കെടുത്തു.