AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shocking: കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച്, അമ്മ ഇൻസ്റ്റ സുഹൃത്തിനൊപ്പം കടന്നു

പോലീസെത്തി ഭർത്താവിനെ വിളിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. അതേസമയം സിസിടീവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു

Shocking: കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച്, അമ്മ ഇൻസ്റ്റ സുഹൃത്തിനൊപ്പം കടന്നു
Mother Abandons One Year Old SonImage Credit source: TV9 Network
arun-nair
Arun Nair | Published: 27 Jul 2025 20:10 PM

15മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബസ്റ്റാൻഡിൽ ഉപേക്ഷിച്ച് യുവതി ഇൻസ്റ്റയിൽ പരിജയപ്പെടുത്തിയ ആൺസുഹൃത്തിനൊപ്പം കടന്നു. തെലങ്കാന നൽഗൊണ്ട ബസ് സ്റ്റാൻഡിലാണ് സംഭവം. കാമുകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി തൻ്റെ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നാണ് വിവരം. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരാണ് സംഭവം പോലീസിൽ അറിയിച്ചത്.

പോലീസെത്തി ഭർത്താവിനെ വിളിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. അതേസമയം സിസിടീവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. യുവതി ഹൈദരാബാദ് സ്വദേശിയും ഇവരുടെ കാമുകൻ നൽഗൊണ്ട ഓൾഡ് ടൗൺ സ്വദേശിയുമാണ്.

ALSO READ:  എന്താണ് യഥാര്‍ഥത്തില്‍ ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത്? പിന്നിലാര്?

യുവതി കടന്ന ബൈക്കിൻ്റെ നമ്പർ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി. അന്വേഷണത്തിലാണ് യുവതിയുടെ ഇൻസ്റ്റഗ്രാം പ്രണയകഥ പോലീസും അറിയുന്നത്. പിന്നീട് സ്ത്രീയെയും ഇൻസ്റ്റാഗ്രാം കാമുകനെയും.. ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവർക്ക് കൗൺസിലിംഗ് നൽകി.. കുട്ടിയെ ഭർത്താവിന് കൈമാറിയ ശേഷമാണ് പോലീസ് സ്റ്റേഷനിൽ നിന്നും ഇവരെ വിട്ടത്.